Sunday, June 20, 2021

Latest Posts

രജിഷ വിജയന്‍ ചിത്രം ‘ഖോ ഖോ’ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മെയ് 27 ന് ഒടിടി റിലീസ്

യുവനടി രജിഷ വിജയന്റെ ഏറ്റവും ഒടുവില്‍ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഖോ ഖോ. ഒരു സ്‌പോര്‍ട്‌സ് ചിത്രമായിട്ടായിരുന്നു ചിത്രം എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

ഇപ്പോഴിതാ സിനിമ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യുകയാണ്. ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ഖോ ഖോയുടെ എക്‌സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാഴ്ച) ഒടിടി പ്ലാറ്റ്ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.