Sunday, June 20, 2021

Latest Posts

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല; മുസ്ലീം ലീഗ് അല്ല ഈ സര്‍ക്കാറിലെ വകുപ്പുകള്‍ നിശ്ചയിക്കുന്നത്: മുഖ്യമന്ത്രി

പൊതു തീരുമാനത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് താന്‍ ഏറ്റെടുക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തു. ക്രിസ്തീയ സഭകള്‍ ആവശ്യപ്പെട്ടിട്ടല്ല വകുപ്പ് ഏറ്റെടുത്തത്. മുസ്ലീം സമുദായത്തിന് എന്നിലും സര്‍ക്കാറിലും വിശ്വാസമുണ്ട്.

മുസ്ലീം ലീഗ് അല്ല ഈ സര്‍ക്കാറിലെ വകുപ്പുകള്‍ നിശ്ചയിക്കുന്നത്. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും അതേക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും പിണറായി വ്യക്തമാക്കി.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.