Sunday, June 20, 2021

Latest Posts

ഓണ്‍ലൈന്‍ ക്ലാസിനിടെ ബിജെപിയെയും ആര്‍എസ്എസിനെയും പ്രോട്ടോ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചതിന് അസി.പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓണ്‍ലൈന്‍ ക്ലാസിനിടെ ബി ജെ പിയെയും ആര്‍ എസ്എ സിനെയും വിമര്‍ശിച്ചതിന് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കേരള-കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയാണ് സര്‍വകലാശാല വിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 19ലെ ഓണ്‍ലൈന്‍ ക്ലാസിനിടെ ബിജെപിയെയും ആര്‍എസ്എസിനെയും പ്രോട്ടോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ ഇൻറർനാഷണൽ റിലേഷൻസ് & പൊളിറ്റിക്കൽ സയൻസ് ഡിപാർട്മെൻറിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യൻ, തന്റെ ക്ലാസിൽ ഇന്ത്യയിലെ സംഘ് പരിവാർ സംഘടനകളെ പ്രോട്ടോ-ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിന് എ. ബി .വി .പി യുടെ ആവശ്യപ്രകാരം UGC യും MHRD യും നിർദ്ദേശിച്ചതിനെ തുടർന്നാണ് സർവകലാശാലാ അധികാരികൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടുള്ളത്

“നരേന്ദ്ര മോദി 2014 ൽ അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യയും ഒരു പ്രോട്ടോ- ഫാസിസ്റ്റ് രാജ്യമാണോ” എന്ന ചോദ്യമായിരുന്നു പ്രശ്നവൽക്കരിക്കപ്പെട്ട ആ പ്രസ്താവന. ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹകവുമായ അന്തരീക്ഷങ്ങളെ ചർച്ച ചെയ്യാനുള്ള ഇടങ്ങൾ തന്നെയാണ് ഇന്ത്യൻ ക്ലാസ് മുറികൾ . വ്യത്യസ്തകളോട് അങ്ങേയറ്റം വിയോജിപ്പുള്ള സംഘ്പരിവാർ സത്യങ്ങൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടും അസ്വസ്ഥരാവുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഗിൽബെർട്ട് വിഷയത്തിലും കാണാൻ സാധിക്കുന്നത്.

ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ഈ നടപടി സംഘപരിവാറിന്റെ അക്കാദമിക ഇടങ്ങളെ തകര്‍ക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്. വിശേഷിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും. വസ്തുതകൾ വകവെക്കാതെ നടപടിയാവശ്യട്ട MHRD യുടെയും UGC യുടെയും നിലപാട് തികച്ചും അപലപനീയമാണ്. സംഘ്പരിവാറിന്റെ ആഗ്രഹ സാധൂകരണത്തിനുള്ള ഉപകരണങ്ങളായല്ല MHRD യും UGC യും പ്രവർത്തിക്കേണ്ടത്.

അസി. പ്രൊഫസർ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ ‘ഇന്ത്യയും ഒരു പ്രോട്ടോ- ഫാസിസ്റ്റ് രാജ്യമാണോ?’ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹത്തിനെതിരെയുള്ള ഈ നടപടിയിൽ നിന്ന് സമൂഹത്തിന് ലഭിക്കുന്നത്. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ അധ്യാപകനെപുറത്താക്കാൻ ആവശ്യപ്പെടുന്നതും അതിനു വേണ്ടി യു ജി സി സർവകലാശാലക്ക് കത്തയക്കുന്നതും വി.സി. അന്വേഷണ കമ്മിറ്റി രൂപീകരിക്കുന്നതും തുടർന്ന് സസ്‌പെൻഡ് ചെയ്യുന്നതും തന്നെയാണ് ഇന്ത്യ ഫാഷിസ്റ്റ് രാഷ്ട്രമാവുന്നു എന്നതിൻ്റെ സൂചന.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.