Thursday, June 17, 2021

Latest Posts

നന്മ മരം വെട്ടൽ: ബിന്ദു മോൾ എന്ന മൽഹാറിണിയും സൂര്യകാന്തിയും മറ്റുള്ളവരും അറിയാൻ

✍️  ലിബി.സിഎസ് 

ന്യൂസ്‌ഗിലിൽ നന്മമരങ്ങൾക്ക് എതിരെ ചില വാർത്തകൾ ചെയ്തപ്പോൾ ‘അഖില ലോക നന്മ മര അസോസിയേഷൻ’ കേരളത്തിലെ ഏക നന്മ മര വനിതാ വ്യാജജേണലിസ്‌റ്റിനേയും കൂട്ടി എന്നെയങ്ങ് മൂക്കിൽ വലിക്കുമെന്നും കേസിൽ കുടുക്കുമെന്നും ഒക്കെ പ്രഖ്യാപിച്ച് സൈബർ ആക്രമണവും കള്ളക്കേസും ഒക്കെയായി ഇറങ്ങിയിട്ടുണ്ട്. വെടിക്കെട്ട് കാരൻറെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ എന്നുമാത്രമാണ് ഇത് സംബന്ധിച്ച് പറയാനുള്ളത്. ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് നന്മമരങ്ങൾക്കെതിരെ വാർത്ത ചെയ്യാൻ ഒരുങ്ങിയത്.

ദുബൈയിലെയും നാട്ടിലെയും നന്മമരങ്ങളും ഞാനുമായുള്ള ബന്ധം:

വ്യക്തിപരമായി എൻജിഒ കൾക്കും നന്മമരങ്ങൾക്കും എൻജിഒ കളുടെ അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയത്തിനെതിരെയും ഞാൻ പ്രവർത്തിച്ചിട്ടുള്ള സംഘടനകളിലും കൂട്ടായ്‍മകളിലും എല്ലാം എന്നും നിലപാട് എടുത്തിട്ടുള്ള സ്ത്രീയാണ് ഞാൻ എന്ന് വ്യക്തിപരമായും സംഘടനാപരമായും എന്നെ പരിചയമുള്ള എല്ലാവർക്കും അറിയാം. അതെൻറെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. അത് മത എൻജിഒ കളുടെ കാര്യത്തിലായാലും, ദളിത് എൻജിഒ കളുടെ കാര്യത്തിലായാലും, പാരിസ്ഥിതിക എൻജിഒ കളുടെ കാര്യത്തിൽ ആയാലും ഫെമിനിസ്റ്റ് എൻജിഒ കളുടെ കാര്യത്തിലായാലും ഇപ്പോൾ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന നെന്മമരങ്ങളുടെ കാര്യത്തിലായാലും.
ദുബൈയിലെയോ നാട്ടിലെയോ ഒരു എൻജിഒ കളുമായോ നന്മമരങ്ങളുമായോ എനിക്ക് ഒരു ബന്ധവുമില്ല. ആരോപണങ്ങളിൽ ഉന്നയിക്കുന്ന മറ്റുവ്യക്തികളുമായോ എനിക്ക് സുഹൃദ്ബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ മുൻപരിചയമോ ഇല്ല. എൻറെ മുൻകാല സുഹൃത്തുക്കളെ പോലും എൻജിഒ പ്രവർത്തകരാണെന്ന് മനസിലാകുന്ന സന്ദർഭത്തിൽ മറ്റൊരു കാര്യവുമില്ലാതെ ഒഴിവാക്കിയിട്ടുള്ളയാളുമാണ് ഞാൻ.’നന്മമരം വെട്ടൽ പരമ്പരയും എൻറെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. ഇവരിലാരെയും എനിക്ക് വ്യക്തിപരമായി പരിചയം പോലും ഉള്ളവരല്ല.പിന്നല്ലേ ശത്രുക്കളാകാൻ?

നന്മ മര സിനിമാ നടിയുടെ പേര് പരാർശിച്ചത് സംബന്ധിച്ച്:

ഒരു വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ സോണിയ മൽഹാർ എന്നൊരു സീരിയൽ /സിനമ നടിയായ നന്മമരത്തിൻറെ പേര് സൂചിപ്പിച്ചിരിക്കുന്നത് എന്തോ ക്രൈം ആയി ചിത്രീകരിച്ചിരിക്കുന്നത് കണ്ടു. അതെൻറെ പേഴ്സണൽ നമ്പറോ സ്വകാര്യ ചാറ്റോ അല്ല. അത് അഡ്രസ് ഉള്ള സൈറ്റ് ആയതിനാൽ ന്യൂസ്‌ഗിലിൻറെ പേജിലും വെബ്‌സൈറ്റിലും കൊടുത്തിട്ടുള്ള നമ്പറാണ്. അതിൽ എൻറെ പേര് സേവ് ചെയ്ത് വെച്ച് സ്ക്രീൻഷോട്ട് എടുത്താൽ എൻറെ പേരുകാണിക്കും വേറാരുടെയെങ്കിലും പേര് സേവ് ചെയ്‌താൽ മറ്റാരുടെയെങ്കിലും പേരും കാണിക്കും. അത് വാട്സ് ആപ്പിൽ സ്റ്റാഫ് ബൾക്ക് ആയി ലിങ്ക് ഷെയർ ചെയ്തതാണ്. അതിന് ഇതൊക്കെ ഉള്ളതാണോ എന്ന് ചോദിച്ചപ്പോൾ ഇന്ന നടിയെ കുറിച്ചാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ കൊണ്ടുപോയി കേസുകൊടുക്കട്ടെ എന്നാണ് കമന്റ്. അത് ആരുടെ സ്‌ക്രീൻ ഷോട്ട് ആയാലും ഞാൻ അതിൽ ഉറച്ചു നിൽക്കുന്നു. പ്രസ്തുത നടി നന്മമരത്തിനെതിരെ ഞങ്ങൾ ചില സാമ്പിളുകൾ മാത്രമാണ് പുറത്തുവിട്ടത്. അതവർ നിഷേധിക്കാമെങ്കിൽ നിഷേധിക്കട്ടെ അപ്പോൾ അതും ബാക്കി തെളിവുകളും ആവശ്യമെങ്കിൽ പുറത്ത് വിടാം. ആരാണ് കാശുണ്ടാക്കണമെന്നും ദുബൈയിൽ മസാജ് സെന്റർ തുടങ്ങാമെന്നുമെല്ലാം എന്തുചെയ്താലും 40% കമ്മീഷൻ നൽകാമെന്ന ഓഫറുകളുമായി ഇറങ്ങിയതെന്നും തെളിവുസഹിതം വെളിപെടുത്താം. ഈ 40% എന്താ നെന്മമരങ്ങളുടെ അംഗീകൃത കമ്മീഷൻ റേറ്റ് ആണോ? കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ മുസ്ലിം യുവാക്കളെയാണ് ഈ നെന്മമരം അധികവും പറ്റിച്ചുകൊണ്ടിരിക്കുന്നത്.
എനിക്ക് ‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ മോഹൻലാൽ ബികോം ഫസ്റ്റ് ക്ലാസ് പറയുംപോലെ മുട്ടിന് മുട്ടിന് “നമസ്കാരം ഞാൻ ഡോക്ടർ സോണിയ മൽഹാർ” എന്ന് ഉരുവിടുന്ന ഈ നടിയുമായോ അവരുടെ ഡോക്ടറേറ്റ് മുതൽ പദ്മശ്രീ വരെ വാങ്ങിക്കൊടുക്കാൻ കഴിയുമെന്ന് അവർതന്നെ അവകാശപ്പെടുന്ന സാറുമായോ മറ്റേതെങ്കിലും നന്മമരങ്ങളുമായോ യാതൊരു ബന്ധവുമില്ല. ജീവിതത്തിലെ ഏതെങ്കിലും സന്ദർഭങ്ങളിൽ ഇനിയും ആവശ്യമില്ല. അസുഖം വന്നാൽ ധർമ്മാശുപത്രിയെ സമീപിക്കും. മറ്റുള്ളവരുടെ സഹായം കൂടാതെ ജീവിക്കാൻ പറ്റാത്ത ഒരു ശാരീരിക അവസ്ഥയുണ്ടായാൽ ചികിൽസിക്കാൻ പണമില്ലെങ്കിൽ ആത്മഹത്യ ചെയ്യും അത്രതന്നെ! എങ്കിലും നന്മമരങ്ങളെ ആശ്രയിക്കില്ല!

ന്യൂസ്‌ഗിൽ പൂട്ടിക്കൽ:

ഇത് കുറേകാലമായി കേൾക്കുന്നു. അത് സാങ്കേതികമായും നിയമപരമായും ന്യൂസ്‌ഗിൽ നെ എന്നല്ല ഒരു വെബ്സൈറ്റും പൂട്ടിക്കാൻ പറ്റില്ല എന്ന് ഐടി മേഖലയെക്കുറിച്ച് വിവരമുള്ളവരോട് ചോദിച്ചാൽ പറഞ്ഞുതരും. ഒരു വാർത്തയോ ലേഖനമോ അടിച്ചതിന്റെ പേരിൽ നിയമപരമായി പൂട്ടാനും ഇന്ത്യയിൽ നിലവിലുള്ള ഐടി നിയമമനുസരിച്ച് കുറെ പാട് പെടേണ്ടി വരും വക്കീലിന് കാശുകൊടുക്കാമെന്നു മാത്രം. സ്വന്തമായി ലൈസൻസുള്ള വെബ് ഡിസൈനിംഗ്‌ സ്ഥാപനമുള്ള ഞങ്ങൾക്ക് പുതിയൊരു വെബ്സൈറ്റ് ഉണ്ടാക്കാൻ വെറും രണ്ടു ദിവസം മതിയെങ്കിലും അതിന് നിൽക്കാതെ നിയമപരമായി തന്നെ നേരിടും. വക്കീലിന് കുറച്ചു കാശ് കൊടുപ്പിക്കാം എന്നാണ് നെന്മ മരങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ തെറ്റി, നിങ്ങൾ കൂട്ടമായി തന്നെ പോരൂ സിംഗം സിംഗിൾ ആയി താൻ വരും…
നിശാഗന്ധിയായി മറഞ്ഞിരിക്കുന്ന സുര്യകാന്തിയോട്:

ഈ കലാപരിപാടികളിൽ നെന്മമരങ്ങളുടെ ടൂളും പ്രമോട്ടറും ഒക്കെയായി മറഞ്ഞിരിക്കുന്ന ഹിന്ദു പേര് സ്വീകരിച്ച് ഉഡായിപ്പിനിറങ്ങിയിരിക്കുന്ന ഒരു മുസ്ലിം സുഡാപ്പിണിയുണ്ട്. അപ്പനും അമ്മയും ഇട്ട സ്വന്തം പേര് പോലും മറച്ചുവെച്ചാണ് ബിന്ദുമോൾ ആയ മൽഹാറിണിയെപോലെ സൂര്യകാന്തിയും ഉഡായിപ്പുമായി ഇറങ്ങിയിട്ടുള്ളത്. അവരാണ് ഇവർ മോചിപ്പിച്ചെന്നൊക്കെ നാടകം കളിക്കുന്ന “സെക്സ് വർക്കേഴ്സ് വിമോചന” നാടകത്തിലെ മുഖ്യകഥാപാത്രമായി മറഞ്ഞിരിക്കുന്ന പ്രസ്തുത കുട്ടി. ഈ കുട്ടിയെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. ഫെയ്‌സ് ബുക്ക് ഫ്രണ്ട് ആയിരുന്നു. ഇവർ ന്യൂസ്‌ഗിൽ ൻറെ പേര് മിസ്‌യൂസ് ചെയ്തിട്ടുണ്ടെന്നാണ് ഒരു വോയ്‌സ് റിക്കോഡിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇവരുടെ മൂന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ന്യൂസ്‌ഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് മൂന്നും ഞങ്ങളുടെ സ്റ്റാഫ് ആരെങ്കിലും പോസ്റ്റ് കണ്ട് ആകൃഷ്ടരായി അടിച്ചതല്ല. ഈ സുര്യകാന്തിയുടെ പഴയ പേരിൽ ഉണ്ടായിരുന്ന അകൗണ്ടിൽ ഇൻബോക്സിൽ വന്ന് ” ചേച്ചീ ഈ പോസ്റ്റ് ഒന്ന് അടിക്കുമോ?” എന്ന് ഇങ്ങോട്ട് വന്ന് ചോദിച്ചതിനാൽ അടിച്ചതാണ്. അതിൻറെ സ്ക്രീൻഷോട്ട് ഉണ്ട്. ഇതൊന്ന് അടിച്ചേക്കാൻ പറഞ്ഞു ഞാൻ എൻറെ സ്റ്റാഫിന് ലിങ്കും മെസെജ്ഉം അയച്ചതിനും തെളിവ് ഉണ്ട്.
പിന്നീട് ഒരിക്കൽ ഇവരുടെ വാളിൽ എൻറെ ഹസ്ബന്റിൻറെ 2015 ൽ കലാ കൗമുദിയിൽ പ്രസിദ്ധീകരിക്കുകയും. പിന്നീട് 2017 ൽ dailyreports.in എന്ന സൈറ്റിൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്ത, ന്യൂസ്‌ഗിൽ തുടങ്ങിയപ്പോൾ അതിലും ഉണ്ടായിരുന്ന ഒരു ലേഖനം വള്ളിപുള്ളി വിടാതെ പിക്ച്ചർ പോലും മാറ്റാതെ ഈച്ചകോപ്പി അടിച്ച ഒരു പോസ്റ്റുകണ്ട്‌ കമന്റ്‌ ചെയ്തപ്പോൾ ഇവർ നൽകിയ മറുപടികൾ ഞാൻ അന്ന് കേസുകൊടുക്കാനായി സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചിരുന്നെങ്കിലും പിന്നീട് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ പുറകെ ആയതിനാൽ ആ വിഷയത്തിൽ നിന്ന് വിട്ടുപോകുകയായിരുന്നു.
അതിന് ശേഷമവും ഇൻബോക്സിൽ വന്ന് ” ചേച്ചീ ഈ പോസ്റ്റ് ഒന്ന് അടിക്കുമോ എന്ന് ഇങ്ങോട്ട് ചോദിക്കുംപോൾ പെൺകുട്ടികളുടെ ആഗ്രഹം കൊണ്ടായിരിക്കുമെന്ന് കരുതി സ്റ്റാഫിന് അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ ഞാൻ ഉൾപ്പെടെ കുട്ടിയായി കരുതിയ ഇപ്പോൾ ഈ ഡ്രാമയിലും ഉള്ള ഈ കുട്ടി വെറും എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലെന്നും മൂത്ത കുട്ടിക്ക് 14 വയസുള്ള അതിന് താഴെ മൂന്ന് കുട്ടികളുള്ള എന്നേക്കാൾ പ്രായമുള്ള ഒരു കുട്ടിയായിരുന്നെന്നും മനസ്സിലായതും. ഈ കുട്ടിയുടെ ഒന്നര മാസമായി മാറിയ രണ്ടാഴ്ചത്തെ കഠിന തടവിൽ കഴിയുമ്പോൾ ഉള്ള കുറച്ചധികം വീഡിയോ ദൃശ്യങ്ങളും, സിസിടിവി ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഒക്കെ ലഭിക്കുന്നത് ഇന്നലെയാണ്. കുട്ടി സ്വയം സ്വീകരിച്ച പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് നിശാഗന്ധിയാകാതെ ഇരുളിൽ നിന്ന് വെളിച്ചത്ത് വരുന്ന മുറയ്ക്ക് ഞാൻ തന്നെ അതെല്ലാം എൻറെ വാളിൽ പരസ്യപ്പെടുത്തുന്നതാണ്!
തീർന്നില്ല ഈ കുട്ടി ജോലിക്ക് വേണ്ടി ദുബൈ മർക്കസിൽ ഉൾപ്പെടെ നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആസ്ഥാപന ഉടമകൾ തന്നെ പറയുന്ന രേഖകൾ ഉണ്ട്. അതൊന്നും എൻറെ വിഷയമല്ല. അത് അവർ തന്നെ തീർക്കട്ടെ.

കെ.സുരേന്ദ്രന്റെ വ്യാജ വീഡിയോ!

അത് അവർ നിഷേധിക്കട്ടെ, അപ്പോൾ നന്മ മര മഹതിയും കൂട്ടുകാരനും മാറിമാറി ‘ ഒരുലക്ഷം കൊടുത്ത് ഇന്നു വാങ്ങിയെല്ലെങ്കിൽ കൈവിട്ടു പോകുമെന്നും ഇന്നുതന്നെ എങ്ങനെങ്കിലും വാങ്ങണമെന്നും ആവശ്യപ്പെട്ട് പലതവണ വിളിച്ച വോയിസ് റിക്കോഡുകളും വാട്സ് ആപ്പ് ചാറ്റും പുറത്തുവിടുകയോ ഏതു പോലീസ് സ്റ്റേഷനിൽ വേണമെങ്കിലും ഹാജരാക്കുകയോ ചെയ്യാം. അന്ന് ഇത് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്നു ചോദിക്കുന്നവരോട് OCTOBER 18, 2019 ന് തന്നെ ഇത് വ്യാജ വീഡിയോ ആണെന്നും. ഇത് രാഷ്ട്രീയപ്രേരിതമായ ഒരു ക്രൈം പോലുമല്ലെന്നും ഇത്തരത്തിൽ പണമാവശ്യപ്പെട്ടിരുന്നു എന്നും ഇത് സാമ്പത്തീക നേട്ടത്തിനായി ഉണ്ടായിട്ടുള്ള ഒരു ക്രൈം ആണെന്നും സൂചിപ്പിച്ച് ന്യൂസ് ഗിൽ വാർത്ത ചെയ്തിരുന്നു. അതിപ്പോഴും സൈറ്റിൽ ഉണ്ട്. അതിൽ ആരുടേയും പേര് സൂചിപ്പിക്കാതിരുന്നത് അവർ ജേണലിസ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ച് ആ എത്തിക്സിന്റെ അടിസ്ഥാനത്തിൽ ആണ്. പിന്നീടാണ് വ്യാജ നന്മമര വനിതാ ജേണലിസ്റ്റാണെന്ന് അറിഞ്ഞത്.
പോസ്കോ!…. പോസ്കോ! …

ഇവളാര് പോസ്കോ റാണിയോ? ലോകത്തുള്ള സകലരുടെയും പേരിൽ പോക്സോ കൊടുക്കാൻ? ഞാനിട്ട പോസ്റ്റ് എൻറെ പ്രഫൈലിൽ തന്നെ കിടപ്പുണ്ട്. അതിൽ ഇവരുടെ കുട്ടികളെ എന്നല്ല ഇവളുടെ പേര് പോലുമില്ല! കോഴി കട്ടവന്റെ തലയിൽ പൂടയുള്ളതിനാൽ അത് ‘എന്നെയാണ് എന്നെ തന്നെയാണ് ഉദ്ദേശിച്ചത്’ എന്നു പ്രഖ്യാപിച്ചുകൊണ്ട് എൻറെ ഫ്രണ്ട് ലിസ്റ്റിൽ പോലുമില്ലാത്ത മാഡം അവിടെ ഹാജരായി ആരുടെയെങ്കിലും തെറികേട്ടാൽ ഞാൻ ഉത്തരവാദിയാകുന്നതെങ്ങനെ? പോരട്ടെ പോക്സോയുമായി പോസ്കോ മഹാ റാണി എഴുന്നള്ളിയാലും.

എന്തായാലും ന്യൂസ്‌ഗിൽ പൂട്ടിയാലും പട്ടിണികിടക്കേണ്ട അവസ്ഥയുള്ള കുടുംബത്തിലുളള ആളല്ല ഞാൻ എന്ന് എന്നെ വ്യക്തിപരമായി അറിയാവുന്ന എല്ലാവർക്കും അറിയാം. വീട്ടിൽ ഞാൻ ഉൾപ്പെടെ എല്ലാവർക്കും വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ചുതന്നെയുള്ള വേറെ ജോലിയുണ്ട്. അപ്പനും അമ്മയ്ക്കും എല്ലാം പെൻഷനും കിട്ടുന്നുണ്ട്. സർക്കാർ റേഷനും കിറ്റും നൽകുന്നുമുണ്ട്. അതുകൊണ്ട് പട്ടിണിയാകുമല്ലോ എന്ന ടെൻഷനില്ല. സ്വന്തം വീടായതിനാൽ വാടക കൊടുക്കാനില്ലാതെ ഹൗസ് ഓണർ ഇറക്കിവിടുമോ എന്ന് പേടിയുമില്ല.
അതുകൊണ്ട് ദയവായി ഫെയ്‌സ്‌ബുക്കിൽ പേടിപ്പിച്ച് സമയം കളയാതെ ചെയ്യാനുള്ളത് ചെയ്ത് കാണിക്കൂ. എന്തായാലും നന്മ മരം വെട്ടൽ പരമ്പര തുടരും. അത് എൻറെ രാഷ്ട്രീയ നിലപാടാണ് ! ഒരിക്കലും എന്റെ രാഷ്ട്രീയം നിങ്ങളുടേതല്ല. അതിനാൽ തന്നെ ഇവർ എത്ര ചീത്തവിളിച്ചാലും കള്ളക്കഥകൾ ഉണ്ടാക്കിയാലും ഞാൻ അത് കാര്യമാക്കില്ല മുന്നോട്ട് തന്നെ പോകും.

പട്ടൂ മോൻ എംഎൽഎ മുതൽ പഞ്ചായത്ത് മെമ്പർ ആകാൻ വരെ പെയ്ഡ് സീറ്റുകൾക്ക് ബ്രോക്കർ ആയത് ദുബൈയിലെ കോൺഗ്രസ് പ്രവാസി നേതാവ് ആയ മറ്റൊരു നെന്മമരം! നന്മ മരം വെട്ടൽ പരമ്പര തുടരും……Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.