Sunday, June 20, 2021

Latest Posts

കെ. സുരേന്ദ്രൻ ഹാൻസ് ഉപേയാഗിക്കുന്ന വ്യാജ വീഡിയോ ഉണ്ടാക്കിയത്തിന് പിന്നിൽ സിപിഎം പ്രവർത്തകരല്ല; ഒരു വനിതാ നന്മമരം

✍️ ലിബി സിഎസ് നന്മമരം വെട്ടൽ 4 ആം ഭാഗം

കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്ത് കെ.സുരേന്ദ്രൻ ശബരിമല കാനന പാതയിൽ വെച്ച് ഹാൻസ് ഉപയോഗിക്കുന്നതായി പ്രചരിച്ച വ്യാജ വീഡിയോ സൃഷ്ടിച്ചത് എല്ലാവരും ധരിച്ചിരിക്കുന്നതുപ്പോലെ സിപിഎം പ്രവർത്തകർ അല്ല. അതിന് പിന്നിൽ രാഷ്ട്രീയ താത്പര്യവുമായിരുന്നില്ല മറിച്ച് സാമ്പത്തീക താത്പര്യമായിരുന്നു.

ഈ വീഡിയോ സൃഷ്ടിച്ചത് മുൻ ‘ഭാരത ദർശനം ന്യൂസ്” പാർട്ണർ കൂടിയായിരുന്ന കോട്ടയത്തെ ഒരു വനിതാ നന്മമരവും വ്യാജ ജേണലിറ്റുമായ ഫിജോ ജോസഫ് ആണ്. നിരവധി തട്ടിലുകേസുകളിൽ പ്രതിയായ ഇവർ എവിടെനിന്നാണ് ജേണലിസം പാസായതെന്ന് അറിയില്ലെങ്കിലും ദിവസവും നാട്ടുകാരെ തെറിവിളിക്കാൻ ഇറക്കുന്ന വീഡിയോകളിലെല്ലാം ജേണലിസ്റ്ററ്റ് ആണെന്നാണ് അവകാശപ്പെടുന്നത്. ജേണലിസ്റ്റാണെങ്കിലും അല്ലെങ്കിലും ഇവർ നിരവധി ചീറ്റിങ്ങ് കേസുകളിലും വിസ തട്ടിപ്പ്‌ കേസുകളിലും സൈബർ കേസുകളിലും പ്രതിയാണ്.എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഇവർക്ക് കൃത്യമായ പങ്കുള്ള സാമ്പത്തീക നേട്ടം ലക്‌ഷ്യം വെച്ചുള്ള ഒരു സൈബർ ആക്രമണമാണ് കെ. സുരേന്ദ്രന് നേരെ നടന്നത്.

കോന്നി ഉപതിരഞ്ഞെടുപ്പിൻറെ പ്രചരണങ്ങളുടെ അവസാന ഘട്ടത്തിൽ ആയിരുന്നു ഈ വ്യാജവീഡിയോ പ്രരചരിച്ചത്. ആസമയത്ത് ബാംഗ്ലൂരിൽ ആരുടെയോ കയ്യിൽ ഇത്തരത്തിൽ ഒരു വീഡിയോ ഉണ്ടെന്നും താൻ ബാംഗ്ലൂരിൽ നിന്നാണ് വിളിക്കുന്നതെന്നും ഒരു ലക്ഷം രൂപ കൊടുത്താൽ വീഡിയോ തരാമെന്നും പറഞ്ഞു ഫിജോ ജോസഫ് എനിക്ക് കോൾ ചെയ്തതും വാട്സ് ആപ്പ് അയച്ചതുമൊക്കെ ഇപ്പോഴും എൻറെ കൈവശം ഉണ്ട്. പിന്നീട് അവരുടെ സുഹൃത്താണെന്ന് പറഞ്ഞു വേറൊരാളും ഈ വീഡിയോയുമായി ഒരുലക്ഷത്തിൽ തുടങ്ങി 25000 രൂപ വരെ ബാർഗെയിൻ ചെയ്തിരുന്നു.

എന്നാൽ ‘ഞങ്ങളാരും സദാചാരവാദികൾ അല്ലെന്നും ഞങ്ങൾ ആരും സുരേന്ദ്രന് ഹാൻസ് വെക്കാൻ പാടില്ലെന്നും സിഗററ്റ് വലിക്കാൻ പാടില്ലെന്നും ബിയർ കുടിക്കാൻ പാടില്ലെന്നും കരുതുന്നവർ അല്ലെന്നും സുരേന്ദ്രനോടുള്ള എതിർപ്പ് രാഷ്ട്രീയപരമായത് മാത്രമാണെന്നും വ്യക്തിപരമല്ലെന്നും ആണ് രണ്ടു പേർക്കും മറുപടി കൊടുത്തത്’. പിന്നെ വേറേതെങ്കിലും മീഡിയക്കാർക്ക് ഈ വീഡിയോ വേണോ എന്ന് അന്വേഷിയ്ക്കാൻ എന്നോട് പറഞ്ഞു പലതവണ അന്നേ ദിവസം ഈ നന്മമരവും സുഹൃത്തും എന്നെ ഫോൺ ചെയ്തിരുന്നു. ഞാൻ ആരോടും അന്വേഷിക്കാൻ പോയില്ല. ഇത്തരം കോളുകൾ മിക്കവാറും മറ്റേതെങ്കിലും മാധ്യമപ്രവർത്തകർക്കും ലഭിച്ചിട്ടുണ്ടേണ്ടാകും. എന്തായാലും അവസാനം ആരും വാങ്ങാതിരുന്നതുകൊണ്ടോ എന്തോ രണ്ടു മൂന്ന്‌ ദിവസം കഴിഞ്ഞപ്പോൾ ഈ വീഡിയോ എനിക്ക് നന്മമരത്തിൻറെ സുഹൃത്ത് വാട്സ് ആപ്പിൽ അയച്ചുതന്നു.
ഞാൻ അത് പരിശോധിച്ചപ്പോൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വ്യാജ വീഡിയോ ആണെന്ന് മനസിലായതിനാൽ പ്രസിദ്ധീകരിച്ചുമില്ല.പിന്നീട് ഏതോ ഓൺലൈൻ മീഡിയയെ വ്യാജ വീഡിയോ നൽകി ഇവർ കബളിപ്പിക്കുകയും സൈബർ സഖാക്കൾ അത് ഏറ്റെടുക്കുകയുമായിരുന്നു. എന്തായാലും അതിന് വിലപറഞ്ഞതിൽ നിന്നുതന്നെ ഈ വീഡിയോ നിർമ്മാണത്തിന് പിന്നിൽ രാഷ്ട്രീയ ലക്‌ഷ്യം ആയിരുന്നില്ല എന്ന് വ്യക്തമല്ലേ?

അന്ന് തന്നെ ആ വാർത്ത പ്രച്ചരിപ്പിക്കുന്നവരെ കളിയാക്കിക്കൊണ്ട് ന്യൂസ്‌ഗിൽ വാർത്തയടിക്കുകയും ചെയ്തിരുന്നു. ലിങ്ക് ഇപ്പോഴും വെബ്സൈറ്റിൽ ഉണ്ട്.കെ.സുരേന്ദ്രൻ ഇതുസംബന്ധിച്ച് നൽകിയിട്ടുള്ള കേസിൽ എവിടെ വേണമെങ്കിലും സാക്ഷി പറയാനും തെളിവുകൾ നൽകാനും ഞാൻ തയായറാണ്.

വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഒരു വ്യാജ ജേണലിസ്റ്റ് വാർത്തയ്ക്ക് അപ്പുറമെന്നോ ഇപ്പുറമെന്നോ ഒക്കെ പറഞ്ഞു കുരയ്ക്കുന്ന പേജിൽ കൂടിയോ അവർ പാർട്ണർ ആയിരുന്ന ‘ഭാരത ദർശനം ന്യൂസ്’ ൽ കൂടിയോ പ്രസിദ്ധീകരിക്കാതെ മറ്റു മീഡിയയയ്ക്ക് വിൽക്കാൻ ശ്രമിച്ചതിൽ നിന്നുതന്നെ ഇത് രാഷ്ട്രീയമായ താത്പര്യമല്ല നന്മമര തട്ടിപ്പുകാരിയുടെ മറ്റൊരു വെറൈറ്റി തട്ടിപ്പ് ആയിരുന്നു എന്ന് വ്യക്തമാണ്.

ഞാൻ ഈ സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ല. കഴിഞ്ഞ വർഷമോ മറ്റോ ആണ് ഫെയ്‌സ്‌ബുക്ക്‌ ഫ്രണ്ട് ആകുന്നത്.രണ്ടോ മുന്നോ പ്രാവശ്യം ചാറ്റ് ചെയ്തിട്ടുണ്ട്. ജേണലിസ്റ്റ് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പിന്നീടാണ് വ്യാജ ജേണലിസ്റ്റും വിസ തട്ടിപ്പുകാരിയും നന്മ മരവുമാണെന്ന് അറിഞ്ഞത്, പോസ്റ്റുന്നതും പറയുന്നതും തികച്ചും വ്യക്തിപരമായ കാര്യങ്ങളും അവർക്ക് ശത്രുതയുള്ളവരോടുള്ള വെല്ലുവിളികളും ആയതിനാൽ ബ്ലോക്ക് ചെയ്തു. ഇവർ സ്ത്രീകൾക്കെതിരെയുള്ള സൈബർ അറ്റാക്കിനെതിരെ പ്രവർത്തിക്കുന്ന എന്തോ സംഭവമാണെന്ന് വേറൊരാളോട് പറഞ്ഞപ്പോളാണ് നല്ല ഒന്നാംതരം സൈബർ ക്രിമിനലും ഗുണ്ടയുമാണെന്നും ശബരിമലയിൽ പോയ സ്ത്രീകളെ തെറി വിളിക്കാൻ ഉണ്ടാക്കിയ ഭാരത ദർശനം ന്യൂസിൻറെ പാർട്ടണറാണെന്നും അറിയുന്നത്. ഭാരത ദർശനക്കാരിയാണെന്നു അറിഞ്ഞതിൽ പിന്നെയാണ് ഇവരെക്കുറിച്ചു മനസിലാക്കാൻ ഞാൻ ശ്രമിച്ചത്. തട്ടിപ്പ് കേസിൽ ജയിലിലൊക്കെ കിടന്നപ്പോൾ നന്മമര തട്ടിപ്പൊക്കെ നിർത്തിക്കാണുമെന്നാണ് ഞാൻ കരുതിയത്. ഇപ്പോഴും തുടരുന്നുണ്ടെന്ന് നന്മമരങ്ങൾക്കെതിരെ മൂന്ന് ന്യൂസ് ചെയ്തപ്പോൾ കുറെ സൈബർ വെട്ടുക്കിളികളെയും കൂട്ടി സൈബർ ആക്രമണത്തിന് വന്നപ്പോഴാണ് മനസിലായത്.
ഇവർക്കെതിരെ വാർത്തയടിക്കുകയോ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിടുകയോ ചെയ്യുന്നവർക്കെതിരെ മുഖ്യമന്ത്രി മുതൽ പോലീസ് സ്റ്റേഷൻ വരെ പരാതികൊടുക്കലും സൈബർ ആക്രമണവും ഗുണ്ടായിസവുംക്കെയാണ് സ്ഥിരമായ പരിപാടി. ഇവർക്കെതിരെ നിരന്തരം വർത്തയടിക്കുകയും ഇവരെ തുറന്നു കാട്ടുകയും ചെയ്ത “മറുനാടൻ മലയാളി” പൂട്ടിക്കുമെന്നൊക്കെ വെല്ലുവിളിച്ച് നടന്നെങ്കിലും വ്യാജ ജേണലിസ്റ്റിന്റെ വെബ്സൈറ്റാണ് പൂട്ടികെട്ടിയത്, ഇവർക്ക് പാർട്ണർ ഷിപ്പ് ഉണ്ടായിരുന്ന ‘ഭാരത ദർശനം ന്യൂസ്’ ഒരുവർഷം കൊണ്ടുതന്നെ പൂട്ടികെട്ടുകയും പാർട്ണർ ഇപ്പോൾ മാലമോഷണ കേസിൽ ജയിലുമാണ്. കേരളത്തിലെ ഏക വനിതാ നന്മമര വ്യാജ ജേണലിസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി നാളെ ദുബൈയിൽ നിന്ന് സാഫല്യയുടെ ഫീച്ചർ തുടരും 

നന്മമരം വെട്ടൽ പരമ്പര തുടരും….Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.