Friday, May 7, 2021

Latest Posts

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് യു എ ഇ അനിശ്ചിതകാലത്തേക്ക് നീട്ടി

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന യാത്രാ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ സി ഇ എം എ) അറിയിച്ചു. ചൊവ്വാഴ്ച ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് കോടിയലധികമായ സാഹചര്യത്തിലാണ് തീരുമാനം.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചത് മെയ് 4 ന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ ഇത് ഇനി ഒരു അറിയിപ്പ് വരെ നീട്ടിയിരിക്കുകയാണ്. അതേസമയം, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് തടസമില്ല.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.