Friday, May 7, 2021

Latest Posts

പ്രധാന നന്മമരത്തെ ഇന്ന് തവനൂരിലെ ജനങ്ങൾ ചുവടെ മുറിച്ചതിനാൽ ബാക്കി ശിഖരങ്ങൾ പിന്നീട് മുറിക്കാം

നന്മമരം വെട്ടൽ മൂന്നാം ഭാഗം ആയി ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന നന്മമരം പട്ടൂ എംൽഎയെ തവനൂരിലെ ജനങ്ങൾ അടിയെ മുറിച്ചതിനാൽ ഈ നന്മമരത്തിൻറെ ബാക്കിശിഖരങ്ങൾ പിന്നീട് മുറിക്കുന്നതായിരിക്കും.

പട്ടൂ എംഎൽഎ സകല മതയോളികളെയും കൂട്ടുപിടിച്ച് കണക്കില്ലാതെ കള്ളപ്പണം ഒഴുക്കിയിട്ടും തവനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ വിജയിച്ചു.ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മ പിതാമഹനെ വധിച്ച തിയറിപ്രകാരം ആചാര പരമായി കോൺഗ്രസുകാരനായവതരിച്ച ലീഗ് ശിഖണ്ഡിയായ ആചാരസംരക്ഷണ മുന്നണി സ്ഥാനാർഥി നന്മ മരം ഫിറോസ് കുന്നംപറമ്പിൽ എന്ന പട്ടൂ എംഎൽഎ യെ ആണ് 2564 വോട്ടുകൾക്ക് ഡോ. കെ.ടി ജലീൽ തോൽപ്പിച്ചത്.

ബിജെപിയും വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും നന്മ മരത്തിന് വോട്ട് മറിച്ചിട്ടും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പുറകിലായിരുന്ന കെ.ടി. ജലീൽ അവസാന നിമിഷം മുന്നേറുകയായിരുന്നു. കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു തവനൂരിലേത്.
എന്ത് തീരുമാനത്തിനു മെറിറ്റും ഡീ മെറിറ്റും ഉണ്ടാകുമല്ലോ? അതിൽ താരതമ്യേന ഡീ മെറിറ്റ് കുറഞ്ഞവയാണ് നാം സ്വീകരിക്കാറ്. മോദിയുടെ നോട്ട് നിരോധനത്തിൻറെയും സാമ്പത്തീക പരിഷ്കാരങ്ങളുടെയും റിട്ടേൺ എന്തായാലും അതിൻറെ ഒരു മെറിറ്റ് കുറെയൊക്കെ എൻജിഒകളുടെ ഫണ്ടിങ്ങിന് കടിഞ്ഞാണിടാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ്.

എൻജിഒകൾക്കു മാത്രമല്ല സകല എൻജിഒകളും ഫണ്ടിങ് പ്രതിസന്ധി നേരിടുന്നുണ്ട്. എങ്കിലുംചിലരൊക്കെ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുണ്ട്.അക്കൂട്ടത്തിൽ നോട്ട് നിരോധനത്തോടെ മുളച്ചുപൊങ്ങിയ ചില പ്രത്യേക തരം മരങ്ങളാണ് ഈ നൻമ മരങ്ങൾ. അരാഷ്‌ട്രീയവാദത്തിന്റെ രാഷ്ട്രീയ പ്രവർത്തനമാണ്.എൻജിഒകൾ നടത്തുന്നതെങ്കിലും കണക്കെങ്കിലും ഉണ്ടാകും അവർക്ക് നിശ്ചിത കമ്മീഷൻ അനുവദനീയവുമാണല്ലോ? എന്നാൽ നന്മമരങ്ങൾക്ക് അതും ഇല്ല. ഇതെല്ലാമറിയാമെങ്കിലും എല്ലാവരും മൗനം പാലിക്കുന്നത്. ഇന്ന് 10 പേരെടുത്തൽ അതിൽ ഒരാളെങ്കിലും സ്വന്തമായി എൻജിഒ ഉണ്ടാക്കി നാലുവർഷം കഴിയുമ്പോൾ ഫണ്ട് വരുമെന്ന വൃഥാ വ്യാമോഹവുമായി കഴിയുന്നവരാണ് എന്നതാണ് വാസ്തവം.
മോദിയുടെ സാമ്പത്തീക പരിഷ്കാരങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ കള്ളപ്പണ മാഫിയയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. കഥാ നായകനായ പട്ടൂ നന്മ മരം തന്നെ മുൻപ് സ്വയം അവകാശപ്പെട്ടിരുന്നു അയാൾ 200 കോടി രൂപ പലർക്കായി നൽകിയെന്ന്.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിനുപോലും വിദേശ ഫണ്ട് സ്വീകരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ കേന്ദ്ര അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്ത ദേശവിരുദ്ധനായിരുന്നു തവനൂരിലെ ഈ നന്മമര സ്ഥാനാർത്ഥി .

ഇത്തരത്തിൽ യാതൊരു മാനദണ്ഡവുമില്ലാതെ എന്തിനെല്ലാം ചെലവാക്കുന്നു എന്നുകണക്കിലാത്ത പണമൊഴുക്കിൽ ചില നന്മമരങ്ങൾ വിഷവൃക്ഷങ്ങളായി തഴച്ചുവളരുന്നത് യാതൊരു സംശയവും വേണ്ട ഭാവിയിൽ അപകടം തന്നെയാണ് എന്നത്തിൻറെ സൂചനയാണ് ഈ നന്മമര പട്ടൂ എംഎൽഎയുടെ സ്ഥാനാർത്ഥിത്വം. അതിനെ അടിയെ മുറിച്ചിട്ട തവനൂരിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

(നന്മമരം വെട്ടൽ തുടരും….)Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.