Wednesday, May 19, 2021

Latest Posts

ഉടുമ്പൻചോല ഇത്തവണയും ആശാനൊപ്പം: എംഎം മണിയുടെ ലീഡ് ഇരുപതിനായിരം കടന്നു; അഗസ്‌തി മൊട്ടയടിക്കരുതെന്ന് അഭ്യർത്ഥിച്ച് മണി ആശാൻ

ഉടുമ്പൻചോലയിൽ എൽഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഇരുപതിനായിരത്തിൽ അധികം വോട്ടുകൾക്കാണ് എം. എം മണി മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്‌തിയാണ് പിന്നിലുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പൻചോല.

1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്‌തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയർത്തുമെന്ന് ഇടതുമുന്നണി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ‌്തിരുന്നു.

ഇതിനിടയിൽ വമ്പൻ ഭൂരിപക്ഷം നൽകി വിജയത്തിലേക്ക് നയിക്കുന്ന വോട്ടർമാരോട് നന്ദി പറഞ്ഞും എതിർ സ്ഥാനാർത്ഥി അഗസ്‌തി പന്തയം വെച്ചിരുന്നത് പോലെ മൊട്ടയടിക്കരുതെന്നും അഭ്യർത്ഥിച്ച് എംഎം മണി രംഗത്ത് വന്നിട്ടുണ്ട്. എല്ലാവർക്കും നന്ദി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം എതിർ സ്ഥാനാർത്ഥിയായ ഇ.എം. അഗസ്തിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്നും മണി കുറിച്ചു. എന്നാൽ ടെലിവിഷൻ ചാനലിൽ പന്തയം വച്ചതുപോലെ മൊട്ടയടിക്കരുതെന്നും മണിയാശാൻ അഗസ്‌തിയോട് അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

‘എല്ലാവർക്കും നന്ദി.

എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം’.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.