Thu. Apr 25th, 2024

കേരളത്തിൽ സംഘപരിവാർ എൻഎസ്‌എസ്‌ നേതൃത്വത്തിൽ നടന്ന ശൂദ്ര ആർത്തവ ലഹളയിലെ മുഖ്യ ചൂദ്രലഹള ആക്ടിവിസ്റ്റായ പിന്നാക്കക്കാരനും നിലവിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. അയ്യപ്പൻറെ പേരിലുള്ള സുരേന്ദ്രന്റെ മൂന്നാമത്തെ തോൽവിയാണ് ഇത് എങ്കിലും ഇത് കേരള ചരിത്രത്തിലെ ആദ്യ ഇരട്ട തോൽവി കൂടിയാണ്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അയ്യപ്പൻറെ സ്വന്തം കോന്നിയിൽ സുരേന്ദ്രന്‍ മൂന്നാമതായി. സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് തോൽക്കുന്ന ആദ്യത്തെ നേതാവാണ് സുരേന്ദ്രൻ.

മറ്റൊരു ശൂദ്ര ലഹളാ ആക്ടിവിസ്റ്റ് ശോഭാ സുരേന്ദ്രനും കഴക്കൂട്ടത്ത് അയ്യപ്പ പണി കിട്ടി. അയ്യപ്പ രാഷ്ട്രീയത്തിലൂടെ 35 സീറ്റുകൾ പിടിച്ച് കേരളം ഭരിക്കുമെന്ന അവകാശവാദവുമായി എത്തിയ കെ സുരേന്ദ്രനോ മറ്റ് ബി ജെ പി നേതാക്കളോ തോൽവിയിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തവണയെങ്കിലും കേരളത്തിൽ വലിയ വിജയം പ്രതീക്ഷിച്ച ദേശീയ നേതൃത്വത്തിനും സംസ്ഥാനത്തെ പ്രകടനം ക്ഷീണമുണ്ടാക്കി. വരും ദിവസങ്ങളിൽ കേരളത്തിലെ ബി ജെ പിയിൽ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
ബി ജെ പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന എംഎൽഎ ഓഫീസ് വരെ തുറന്ന പാലക്കാടും ബിജെപിയുടെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിക്കും അയ്യപ്പ പണി കിട്ടി. സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി മെട്രോമാൻ ഇ ശ്രീധരനെ തോൽപ്പിച്ചാണ് ഷാഫിയുടെ വിജയം. തൃശൂരിലും സുരേഷ് ഗോപി വിജയിക്കുമെന്ന പ്രതീക്ഷയിൽ ലീഡ് നിലയിൽ ഉയർത്തിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

35 സീറ്റുകൾ പിടിച്ച് കേരളം ഭരിക്കുമെന്ന അവകാശവാദവുമായി എത്തിയ കെ സുരേന്ദ്രനോ മറ്റ് ബി ജെ പി നേതാക്കളോ തോൽവിയിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തവണയെങ്കിലും കേരളത്തിൽ വലിയ വിജയം പ്രതീക്ഷിച്ച ദേശീയ നേതൃത്വത്തിനും സംസ്ഥാനത്തെ പ്രകടനം ക്ഷീണമുണ്ടാക്കി. വരും ദിവസങ്ങളിൽ കേരളത്തിലെ ബി ജെ പിയിൽ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.