Fri. Apr 19th, 2024

പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.1994ല്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

തുടര്‍ന്ന് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ മലയാളം ചിത്രങ്ങള്‍ക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു. തമിഴില്‍ മുതല്‍വന്‍, കാക്കി, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെയും കാമറാമാനായിരുന്നു അദ്ദേഹം. പിന്നീട് ഛായാഗ്രഹകനില്‍ നിന്ന് സംവിധാന രംഗത്തേക്ക് ചുവട് മാറ്റി.

2005ല്‍ ശ്രീകാന്ത്, ഗോപിക, പൃഥിരാജ് തുടങ്ങിയവര്‍ അഭിനയിച്ച കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദഹം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അയന്‍, മാട്രാന്‍, കോ, അനേകന്‍, കാവന്‍, കാപ്പാന്‍ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.