Sunday, May 9, 2021

Latest Posts

‘നിങ്ങള്‍ പുറത്തായാല്‍ രാജ്യം അണുവിമുക്തമാവും’: നരേന്ദ്ര മോദിക്കെതിര നടൻ സിദ്ധാര്‍ഥ്

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കേണ്ട വാക്‌സിന്‍ ഉപയോഗിച്ച് ബിജെപിയും കേന്ദ്രസര്‍ക്കാറും രാഷ്ട്രീയം കളിക്കുന്നത്തിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ സിദ്ധാര്‍ഥ്. നിങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താകുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. ഒപ്പം ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുമ്പോള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന ബംഗാള്‍ ഘടകത്തിന്റെ പോസ്റ്റും നടന്‍ പങ്കുവെച്ചു. ബംഗാള്‍ ഘടകത്തിന്റെ പോസ്റ്റില്‍ നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്.

ഇതിനെതിരെ പല ഇടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടയിലാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.വൈറൽ ആയത്. ‘ഒരു ദിവസം നിങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും. ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകും. ഈ ട്വീറ്റിനെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കാന്‍’ സിദ്ധാര്‍ഥ് കുറിച്ചു. നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനാവുമായി പരസ്യമായി രംഗത്ത് വന്ന നടന്‍ കൂടിയാണ് സിദ്ധാര്‍ഥ്.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.