Saturday, September 25, 2021

Latest Posts

മാല മോഷണകേസിൽ ജയിലിലായ ശങ്കരനാരായണ പൂശാരി ‘ഭാരത ദർശനം’ ചാനൽ ഉടമയും ബൗദ്ധീക പ്രമുഖും

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിലെ മാല മോഷണത്തിന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൂജാരി കൊട്ടാരക്കര തേവന്നൂർ സ്വദേശി ശങ്കരനാരയണൻ ആള് ചില്ലറക്കാരൻ അല്ലെന്നാണ് പൊലിസ് നൽകുന്ന വിവരം. നല്ല ഒന്നാം തരം ദേശസ്നേഹിയും ബൗദ്ധീക പ്രമുഖും ഭാരത ദർശനം ചാനൽ ഉടമയും ആണ് ഇയാൾ. മോഷണകേസിലാണ് പിടിക്കപ്പെട്ടതെങ്കിലും ടിയാന് മുകളിൽ പിടിയുള്ളതിനാൽ ഡല്ഹിയില്നിന്നു വരെയാണ് വിളി വരുന്നത്. നെയ്യാറ്റിൻകര പെരുമ്പഴുതുർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദൈവത്തിൻറെ മൂന്നര പവൻ ഉള്ള മാല മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

2019 ലെ ശൂദ്ര ആർത്തവ ലഹളക്കാലത്ത് വ്യാജവാർത്ത പ്രചരിപ്പിക്കാനും വർഗ്ഗീയ വിഷം ചീറ്റാനും സ്ത്രീകളെ അപമാനിക്കാനും രൂപം കൊണ്ട ചില സംഘി മാധ്യമങ്ങളിൽ ഒന്നായിരുന്നു ഭാരത ദർശനം ന്യൂസ്‌ ഡോട്ട് കോം എന്ന വെബ് പോർട്ടലും യുട്യൂബ് ചാനലും. ആ വർഷം ചിങ്ങം1 ന് ശബരിമല സന്നിധാനത്ത് വെച്ച് ശബരിമല തന്ത്രിയാണ് ഈ ചാണക പോർട്ടൽ ലോഞ്ച് ചെയ്തത്.

ശൂദ്രലഹള കാലത്ത് സ്ത്രീകൾ ശബരിമല കയറുന്നതുവരെ വർഗീയ ലഹള ഉണ്ടാക്കാനും സർക്കാരിനെ അട്ടിമറിക്കാനും സംഘപരിവാറിനെ പരമാവധി ശക്തിയാർജ്ജിപ്പിക്കുവാനും സംഭാവനകൾ നൽകുകയും സുവര്ണ്ണാവസര കമ്പനിയുടെ പദ്ധതികൾ അനുസരിച്ചുള്ള വ്യാജവാർത്തകൾ പച്ചുവിടുകയും സ്ത്രീകൾ കയറിയതിന് ശേഷം ശബരിമലയിൽ പോയ ബിന്ദു അമ്മിണിക്കും കനക ദുർഗ്ഗയ്ക്കുമെതിരെ അപവാദ പ്രചാരണവും വ്യാജ ബ്ലൂഫിലിം വീഡിയോ വരെ പ്രചരിപ്പിച്ച സൈബർ ഗുണ്ടായിസത്തിന് നേതൃത്വം കൊടുത്ത ഓൺലൈൻ പത്രങ്ങളിൽ ഒന്നാണ് ഭാരത ദർശനം ന്യൂസ്‌ ഡോട്ട് കോം.
എന്നാൽ ‘ശതം സമർപ്പയാമി’ പിരിച്ച് മുങ്ങി കളഞ്ഞവർ ക്വട്ടേഷൻ അനുസരിച്ച് കാശ് കൊടുക്കാതിരിക്കുകയും ആവശ്യത്തിന് പരസ്യം ലഭിക്കാതിരിക്കുകയും ചെയ്തതുകൊണ്ടോ എന്തോ ഒരുവർഷത്തിനുള്ളിൽ തന്നെ സെർവർ വാടക അടയ്ക്കാൻ പോലും പണമില്ലാതാവുകയും സമാനചിന്താഗതിക്കാരും ക്രിമിനലുകളും സൈബർ ഞരമ്പന്മാരുമായവരെ ഷെയർ ഹോൾഡേഴ്സ് ആക്കി കുറച്ചു നാൾ മുന്നട്ടു പോയെങ്കിലും അധികനാൾ അത് നിലനിന്നില്ല. പിന്നീട് ദേശസ്നേഹികളും സൈബർ ക്രിമിനലുകളുമായ ഷെയർ ഹോൾഡേഴ്സ് തമ്മിൽ തല്ലുകയും അവരിൽ കയ്യൂക്കുള്ളവർ ഓരോരുത്തരും ഫെയ്‌സ് ബുക്ക് പേജ്ഉം യുട്യൂബ് ചാനലും വെബ് സൈറ്റ് ഉം കൈക്കലാക്കുകയും കുറച്ചു നാളുകൾക്ക് ശേഷം പൂട്ടികെട്ടുകയുമായിരുന്നു.

അതിനുശേഷം ശങ്കരനാരയണൻ നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിൽ കഴിഞ്ഞ കുറേ നാളുകളായി താൽക്കാലിക പൂജാരിയായി ജോലി നോക്കി വരികയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പൊതുവിൽ ആത്മീയ വ്യാപാരം നഷ്ടത്തിലായത് പെരുമ്പഴുതുർ ക്ഷേത്രത്തിലും ബാധിച്ചതിനാൽ ശങ്കരനാരായണനും വരുമാനത്തിൽ കുറവ് ഉണ്ടാകുകയും സാമ്പത്തീക ബാധ്യതകൾ വർദ്ധിക്കുകയും ആയിരുന്നു. അതാണ് ശങ്കരനാരായണനെ വെറുതെ വിഗ്രഹത്തിൽ ഇട്ടിരിക്കുന്ന മൂന്നര പവൻ ഉള്ള മാല ഊരി പണയം വെക്കാൻ പ്രേരിപിച്ചത്. തിരുവാഭരണം കൊട്ടാരക്കരയിലെ ഒരു ബാങ്കിൽ പണയം വച്ചിരിക്കുകയായിരുന്നു.

നെയ്യാറ്റിൻകര അരുമാനൂർ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം താൽക്കാലിക പൂജാരിയായി ജോലി ചെയ്യുന്ന സമയം അവിടെ നിന്നും സ്വർണ്ണ പൊട്ടുകൾ മോഷ്ടിച്ച കേസിലും ശങ്കരനാരായണൻ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നിരവധി തട്ടിപ്പ്, മോഷണ കേസുകളിലെ പ്രതിയാണെങ്കിലും ശങ്കരനാരായണൻ എന്ന ശങ്കർ കല്യാണി മുടിഞ്ഞ ദേശ സ്‌നേഹിയാണ് എന്നത് സമ്മതിച്ചുകൊടുക്കാതിരിക്കാനാവില്ല.Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.