Friday, May 7, 2021

Latest Posts

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിമുറുക്കുന്നു; ഇന്നും മൂന്ന് ലക്ഷം കടന്നു

രണ്ടാം കൊവിഡ് തരംഗം രാജ്യത്ത് പിടിമുറുക്കിയെന്ന് വ്യക്തമാക്കി ഇന്നും പ്രതിദിന കൊവിഡ് കണക്ക് മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2263 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,93,279 പേര്‍ക്ക് രോഗം ഭേദമായി. 84.46 ശതമാനമാണ് രോഗമുക്തി നിരക്ക്. 24,28,616 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് മൊത്തം കൊവിഡ് ബാധിച്ചവരുടെ 1,62,63,695 ആയി ഉയര്‍ന്നു. 1,36,48,159 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മരണ സംഖ്യ 1,86,920 ആയി ഉയര്‍ന്നു.13,54,78,420 പേര്‍ ഇതിനകം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 31,47,782 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ ഒന്‍പതിന് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 12 മണിക്ക് ഓകസിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളേയും അദ്ദേഹം കാണും.

രാജ്യത്ത് കൊവിഡ് സ്ഥിതിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്നും കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുമെന്നാണ് സൂചന. രണ്ടായിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് അനൗദ്യോഗിക വിവരം. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവും രൂക്ഷമാണ്. ഇത് സ്ഥിതി കൂടുതല്‍ അപകടകരമാക്കുന്ന സ്ഥിതിവിശേഷമുണ്ട്.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.