Wednesday, May 19, 2021

Latest Posts

തൃശൂർ പൂരം ചടങ്ങിൽ ഒതുക്കും; സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ; എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ല; ഏപ്രിൽ 30 വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്താന്‍ തീരുമാനം. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച വരെയാണ് കർഫ്യൂ. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം.

സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ.വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ണായക തീരുമാന. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പോലീസ് വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.

ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‌ ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങ് മാത്രമായി നടത്താനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പൂര ചടങ്ങുകളിൽ പങ്കെടുക്കാന സംഘാടകർക്ക് മാത്രമാകും പ്രവേശനം. ചമയ പ്രദർശനവും പകൽപൂരവും ഉണ്ടാകില്ല. പൊതുജനങ്ങൾക്ക് ഒരു കാരണത്താലും പ്രവേശനം അനുവിക്കില്ല. കുടമാറ്റം ചടങ്ങിൻെറ സമയം കുറച്ചിട്ടുമുണ്ട്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങുളം കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ഈമാസം 26 വെര ലോക്ഡൗൺ ഏർെപടുത്തി. ബീഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നെെറ്റ് കർഫ്യൂ ഏർപെടുതതിയിട്ടുണ്ട്.
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ല. കൊവിഡ് ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ വിധ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.

അതിനാല്‍ പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തേ, രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സി ബി എസ് ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. സംസ്ഥാനത്ത് സര്‍വകലാശാലാ, പി എസ് സി പരീക്ഷകളും മാറ്റിവെച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന കേരള പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.വിവിധ തസ്തികകളിലേക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും സാക്ഷ്യപത്ര പരിശോധനയും മാറ്റി വച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കും പുതിയ തിയതികൾ പ്രഖ്യാപിക്കുക.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.