Thu. Apr 25th, 2024

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സറണ്ടർ ചെയ്യണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദു അറസ്റ്റിലായത്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913