Fri. Mar 29th, 2024

മന്ത്രി കെ ടി ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ജലീലിന്റെത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണ്. പൊതു ജീവിതത്തിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ചയാളാണ് ജലീല്‍. രാജിവെച്ചെന്ന് കരുതി തെറ്റ് ചെയ്‌തെന്ന് അര്‍ഥമില്ല.  നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ ബാബുവിനെതിരെയും കോടതി പരാമര്‍ശമുണ്ടായി. എന്നാല്‍ ഇവരാരും രാജി വെച്ചിരുന്നില്ല. അത്തരം സമീപനം എല്‍ ഡി എഫോ ജലീലോ സ്വീകരിച്ചിട്ടില്ല. രാജിയുടെ മുഹൂര്‍ത്തം നിശ്ചയിക്കേണ്ടത് മാധ്യമങ്ങളല്ല. രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടോ എന്നത് പ്രസക്തമല്ല. രാജിവച്ചു എന്ന വസ്തുതയാണ് പ്രധാനം.

രാജിവെക്കാനിടയായ കാരണങ്ങള്‍ തേടിപ്പോയി നിങ്ങള്‍ക്ക് വേണമെങ്കില്‍ വാര്‍ത്തയുണ്ടാക്കാം. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. മാധ്യമ വേട്ട എന്ന ജലീലിന്റെ ആരോപണം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും വിജയരാഘവന്‍ പറഞ്ഞു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913