Wednesday, May 19, 2021

Latest Posts

16കാരനെ കൂട്ടുകിടക്കാൻ വിളിച്ചു,​ രാത്രി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ​അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

കൂട്ടുകിടക്കാൻ വന്ന 16 കാരനെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ സ്ത്രീ പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​യാ​യ 69കാ​രിയെയാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെപ്തംബറിലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഒ​റ്റയ്​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ അ​യ​ൽ​വാ​സിയായ 16​കാ​രനെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളി​ക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആൺകുട്ടിയോട് സ്ത്രീ ലൈംഗിക അ​തി​ക്ര​മം കാ​ട്ടിയതെന്ന് പൊലീസ് പറയുന്നു. സം​ഭ​വം കുട്ടി ത​ന്നെ പു​റ​ത്ത് പ​റ​യു​ക​യും പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വരികയായിരുന്നു.

അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ഇ​പ്പോ​ള്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹാ​ജ​രാ​ക്കി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തിയശേഷമാണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തിയത്.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.