Sat. Apr 20th, 2024

ബന്ധുവിനെ നിയമവിരുദ്ധമായി സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചെന്ന കേസില്‍ തനിക്കെതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിലെ നടപടികള്‍ പൂര്‍ത്തിയാകും വരെ ലോകായുക്ത ഉത്തരവിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഹൈക്കോടതി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.

വഴിവിട്ടുള്ള നിയമനത്തിലൂടെ ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹത്തെ മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ ഉത്തരവെന്നാണ് ജലീലിന്റെ പക്ഷം.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913