Friday, May 7, 2021

Latest Posts

ചേർത്തലയിൽ പി. പ്രസാദിനെ തോൽപ്പിക്കാൻ, സംഘടിതമായ നീക്കം; മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദ്യോതിനെ സി.പി.ഐ പുറത്താക്കി

ചേർത്തലയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പി. പ്രസാദിനെ തോൽപ്പിക്കാൻ, സംഘടിതമായ നീക്കം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദ്യോതിനെ സി.പി.ഐ പുറത്താക്കി. ചേര്‍ത്തല കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് പുറത്താക്കപ്പെട്ട പ്രദ്യോത്. 

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇയാൾ ഉൾപ്പെടെ ഇറങ്ങാത്തതിരുന്നത് തിലോത്തമന്റെ പ്രേരണയിലാണെന്നാണ് ആരോപണം. തിലോത്തമനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലെ, അതൃപ്തിയെ തുടര്‍ന്നാണ് ഇദ്ദേഹം ഉൾപ്പെടെ, ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാതിരുന്നത് എന്നതാണ് സി.പി.എമ്മും വിലയിരുത്തുന്നത്. ഇക്കാര്യം സി.പി.ഐ നേതൃത്വത്തെ, സി.പി.എം നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ഇത്തരം നിലപാടിന് എതിരെ, സി.പി.ഐ നേതൃത്വം കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് സി.പി.എം പ്രവർത്തകർ.

തിലോത്തമനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ പ്രദേശികമായ സമ്മർദ്ദം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി വരെ, തിലോത്തമൻ വിഭാഗം കളിക്കുകയുണ്ടായി എന്നെല്ലാമാണ് ആരോപണം.

പി പ്രസാദ് ചേര്‍ത്തലയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതിനു ശേഷം, സി.പി.ഐയുടെ പല ഘടകങ്ങളും സജീവമാകാതിരുന്നതിനു പിന്നിൽ , വ്യക്തമായ ‘ഇടപെടൽ’ നടന്നിട്ടുണ്ട്. ഇത് മണ്ഡലത്തിലെ സി.പി.ഐയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയാകെ  ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിലയിരുത്തലില്‍, ഇക്കാര്യം വിശദമായി തന്നെ സി.പി.ഐ നേതൃത്വത്തിനു ബോധ്യപ്പെട്ടിട്ടുമുണ്ട്. ഇതേ തുടർന്നാണ്, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. മന്ത്രി തിലോത്തമൻ പങ്കെടുത്ത യോഗത്തിൽ തന്നെയാണ്, പുറത്താക്കൽ തീരുമാനവും ഉണ്ടായത്.

അതേസമയം, നടപടി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയിൽ മാത്രം ഒതുക്കി നിർത്താനാണ് തിലോത്തമൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇടതുപക്ഷത്തെ സംബന്ധിച്ച്, ഏറെ നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് നടന്നത്. തുടർ ഭരണത്തിന് ഓരോ സീറ്റും നിർണ്ണായകമാണ്.. ഈ ഒരു സാഹചര്യത്തിൽ, ചേർത്തല പോലുള്ള ഒരു സിറ്റിംഗ് സീറ്റ് കൈവിട്ടു പോയാൽ, അതിന്റെ പ്രത്യാഘാതവും വളരെ വലുതായിരിക്കും. സി.പി.ഐ സ്ഥാനാർത്ഥിക്കു വേണ്ടി, സകല സംവിധാനവുമുപയോഗിച്ച്‌ മണ്ഡലത്തിൽ പ്രവർത്തിച്ച ത്, സി.പി.എം പ്രവർത്തകരാണ്. ചേർത്തലയെ സംബന്ധിച്ച് ഏറ്റവും ശക്തിയുള്ള പാർട്ടിയും സി.പി.എം തന്നെയാണ്. വിശ്രമം മറന്നു പ്രവർത്തിച്ച, സി.പി.എം പ്രവർത്തകർക്ക് സിപിഐ യുടെ ഈ നടപടിയിൽ കടുത്ത അതൃപ്തിയുണ്ട്.

മന്ത്രി എന്ന നിലയിലും വലിയ ഒരു പരാജയമാണ് തിലോത്തമൻ എന്ന് സി.പി.ഐ നേതൃത്വം തിരിച്ചറിയണം എന്ന് സിപിഎം പ്രവർത്തകർ പറയുന്നു.സൗജന്യ ഭക്ഷ്യകിറ്റ് പദ്ധതി അടക്കം ജനക്ഷേമ പദ്ധതി നടപ്പാക്കിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ്. സാധനം കൊണ്ടു പോകുന്ന സഞ്ചിയിൽ ഉൾപ്പെടെ, കമ്മിഷൻ അടിച്ചത് ആരാണെന്നതും, വിജിലൻസ് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്, എത്ര സി.എം.ഡിമാരെയാണ് സപ്ലൈകോയിൽ നിന്നും മാറ്റിയത് എന്നതും സി.പി.ഐ നേതൃത്വം പരിശോധിക്കുന്നത് നല്ലതാണ്.എന്നും അഴിമതിക്കാരായ ഉദ്യാഗസ്ഥരെ തേടിപ്പിടിച്ച് സപ്ലൈകോ തലപ്പത്ത് എന്തിനാണ് പ്രതിഷ്ടിച്ചത് എന്നും സിപിഎം പ്രവർത്തകർ ചോദിക്കുന്നു. ഈ ‘തരികിട’ ഏർപ്പാടിനു കൂട്ടു നിൽക്കാതെ, അദ്ദേഹത്തെ ഉൾപ്പെടെ പുറത്താക്കാൻ, സി.പി.ഐ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നാണ് ചേർത്തലയിലെ സിപിഎം പ്രവർത്തകർ ആവശ്യപ്പെടുന്നത്.

എന്തെല്ലാം അടിയൊഴുക്കുകൾ ഉണ്ടായാലും ചേർത്തലയിൽ പി.പ്രസാദ്‌ വിജയിക്കും എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പി. പ്രസാദിനെ പോലൊരു നേതാവിനെ നേരിടാൻ പ്രാപ്തരായ ശക്തരായ സ്ഥാനാർത്ഥികൾ ആയിരുന്നില്ല മറ്റ് രണ്ട് മുന്നണികൾക്കും എന്നതാണ് എൽഡി എഫ് കേന്ദ്രങ്ങളിലെ ഏക ആശ്വാസം.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.