Tue. Apr 23rd, 2024

ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ കെ ബാലന്‍.

മന്ത്രിയായിരുന്നപ്പോള്‍ കെ എം മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. മന്ത്രി കെ ടി ജലീലിനെതിരായ നടപടിക്ക് മൂന്ന് മാസം സമയമുണ്ടെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913