Friday, May 7, 2021

Latest Posts

തിരുവനന്തപുരത്ത് ജുവല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം കവര്‍ന്നു

കാറില്‍ വന്ന ആഭരണക്കടയുടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്ക് സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് അജ്ഞാതസംഘം ആക്രമിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവര്‍ പറയുന്നത്.

പാറശ്ശാല ഭാഗത്തുനിന്നാണ് കാര്‍ വന്നത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയില്‍ കൊടുക്കാന്‍ കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്.

ദേശീയപാതയിൽ പളളിപ്പുറത്തുവച്ച് കാർ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമായിരുന്നു കവർച്ച. കാർ ഡ്രൈവറെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മംഗലപുരം പൊലീസ് പ്രതികൾക്കായുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുന്നിലെ കാർ നിർത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞത്. വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദ്ദിച്ച് വാവറ അമ്പലത്തിന് സമീപമാണ് ഉപേക്ഷിച്ചത്.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.