വൈപ്പിനില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്ന(57)നാണ് മരിച്ചത്. വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913