നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു

ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു. അന്ധേരി ഡി എന്‍. നഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഉടന്‍ തന്നെ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമ്മ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലോടെ മകള്‍ സൃഷ്ടിയെ ഐരോളി നാഷണല്‍ ബേണ്‍സ് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരിച്ചു.

അമ്മയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകള്‍ സൃഷ്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കേസെടുത്തു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913