യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്‌ത നിലയിൽ; ദുരൂഹതയെന്ന് നാട്ടുകാർ

യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.നാട്ടുകാർ മൃതദേഹം കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, അൽ സമീറിന് കടബാദ്ധ്യതയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913