പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന്; കണ്ണൂരിലെ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും പോലീസില്‍നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലാണ് സമാധാനയോഗം വിളിച്ചത്.കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് യുഡിഎഫിന്റെ ബഹിഷ്‌കരണം.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913