കായംകുളത്ത് സിപിഎംകാർ കൈവെട്ടിയെന്ന് പറഞ്ഞ ബൂത്ത് ഏജന്റിന് വെട്ടേറ്റതല്ല; കുടുംബ വഴക്കിനെ തുടർന്ന് മുളളുവേലിയിൽ വീണതാണെന്ന് ഭാര്യ

കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘർഷത്തിൽ അല്ലെന്ന് വെളിപ്പെടുത്തൽ. പരിക്കേറ്റ് ചികിത്സയിലുളള കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പറഞ്ഞത്. കുടുംബവഴക്കിനെ തുടർന്നാണ് സോമന് പരിക്കേറ്റതെന്നാണ് രാജി വീഡിയോയിൽ പറയുന്നത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും രാജി പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിന് വേണ്ടി അച്ഛനും മകനും തമ്മിലുളള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ പിടിച്ചുമാറ്റാൻ ചെന്ന തന്നെ മർദ്ദിച്ച് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ മുളളുവേലിയിൽ വീണ് സോമന് പരിക്കേൽക്കുകയായിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി.

രാജി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സി പി എം പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത്. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പളളി അമ്പത്തിയഞ്ചാം നമ്പർ ബൂത്തിലെ കോൺഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പരാജയ ഭീതിപൂണ്ട സിപിഎംകാർ അക്രമം നടത്തിയെന്നൊക്കെ ചെന്നിത്തല പ്രസ്താവന ഇറക്കിയിരുന്നു. മുള്ള് വേലിയിൽ വീണ സോമൻ ഇപ്പോൾ രാഷ്ട്രീയ അക്രമത്തിന് ആശുപത്രിയിൽ ചികിത്സയിലാണ്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913