മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മകള്‍ വീണ വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും വിദഗ്ധ പരിശോധനക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡി. കോളജിലേക്ക് അദ്ദേഹത്തെ മാറ്റും.

മുഖ്യമന്ത്രി കഴിഞ്ഞ മാസം കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മകൾ വീണയുടെ ഭർത്താവും സി പി എം നേതാവുമായ പി എ മുഹമ്മദ് റിയാസിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയാണ് റിയാസ്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913