കോഴിക്കോട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു. കോഴിക്കോട് പന്നിയങ്കര വാടിയില്‍ പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകന്‍ അബ്ദല്‍ അസീസ് (72) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി അല്‍കോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു .ഭാര്യ: റയ്ഹാന പത്തായപ്പുര.ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെ 11.30 ന് തുഖ്ബ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913