തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ അന്തരിച്ചു

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ നിര്യാതനായി. ഇരിഞ്ഞാലക്കുട സ്വദേശി റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരിച്ചത്.

കഴിഞ്ഞ പത്ത് വര്ഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ കൺട്രോളർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ അംഗമായിരുന്നു.

നാല് ദിവസം മുമ്പാണ് അല്‍ ഖർജിലെ ഷോറൂമിൽ നിന്നും റിയാദിലേക്കു ട്രാൻസ്ഫർ ആയി വന്നത്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സഹോദരൻ രോഹിതും കമ്പനി അധികൃതരും രംഗത്തുണ്ട്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913