Fri. Apr 19th, 2024

ഞാന്‍ ഏത് സീറ്റില്‍ മത്സരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി മെമ്പറല്ല. മത്സരിക്കുന്നത് നന്ദിഗ്രാമില്‍ നിന്ന്, അവിടെ വിജയിക്കുകയും ചെയ്യുമെന്ന് മോദിയോട് മമത. ആദ്യം താങ്കള്‍ ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കു എന്നിട്ടുമതി ഞങ്ങളെ ഉപദേശിക്കാന്‍ എന്നും മമത കൂട്ടിച്ചേര്‍ത്തു.

മമത മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരിഹാസത്തിന് മറപടിയായാണ് മമത ഇങ്ങനെ പറഞ്ഞത്. നന്ദിഗ്രാമില്‍ ജയിക്കുമോയെന്ന് മമതക്ക് സംശയമുണ്ടെന്നും അതിനാല്‍ മറ്റൊരു സീറ്റിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്. മറ്റൊരു മണ്ഡലത്തില്‍ നിന്ന് ദീദി മത്സരിക്കുന്നുവെന്ന ഊഹാപോഹങ്ങളുണ്ട്. അതേക്കുറിച്ച് മറുപടി പറയണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

താൻ മറ്റൊരു സീറ്റില്‍ മത്സരിക്കില്ലായെന്നും. 2024 ല്‍ മത്സരിക്കാന്‍ വാരാണസിയല്ലാതെ മറ്റൊരു സീറ്റ് മോദി കണ്ടുവയ്ക്കുന്നതാണ് നല്ലതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മോദിക്ക് മറുപടി നല്‍കി.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913