Fri. Apr 19th, 2024

നെയ്യാറ്റിന്‍കരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് പരുക്ക്. സാരമായി പരുക്കേറ്റ ഊരുട്ടുകാല സ്വദേശി സജീവ്‌ (42) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബി ജംഗ്ഷനിലെ ചന്തയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേ സമയം ചന്തയിലെ ചിലരുമായി നേരത്തെയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നും പറയപ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913