Fri. Mar 29th, 2024

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ തനിക്കുള്ള വിയോജിപ്പ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിൽ വിശ്വാസികൾക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു എന്ന മോദിയുടെ പരാമർശത്തെ ചൂണ്ടിക്കാട്ടി, വിശ്വാസികൾക്കെതിരെയല്ല ലാത്തിപ്രയോഗം ഉണ്ടായതെന്നും സാമൂഹ്യവിരുദ്ധരോടും ‘പ്ലാൻ സി’ നടപ്പിലാക്കാൻ വന്നവരോടുമാണ് പൊലീസ് ലാത്തി പ്രയോഗിച്ചത് എന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

അങ്ങ് എടപ്പാൾ ഓട്ടം എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ ഇതേകുറിച്ച് കൂടുതൽ അറിയാൻ കഴിയും എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പറഞ്ഞത്. പരിഹാസത്തിന്റെ ഭാഷയിലാണ് സന്ദീപാനന്ദ ഗിരി ഇക്കാര്യം പറഞ്ഞത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേളയിൽ പ്രധാനമന്ത്രി നടത്തിയ ‘സോമാലിയ’ പരാമർശത്തെ കുറിച്ചും സന്ദീപാനന്ദഗിരി തന്റെ കുറിപ്പിൽ പരിഹസിക്കുന്നു ‌.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം ചുവടെ:

‘ആദരണീയ പ്രധാനമന്ത്രിയുടെ അറിവിലേക്ക്,

ശബരിമലയിൽ വിശ്വാസികൾക്ക് നേരെ കേരളാ പോലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല.
പൊലീസ് ലാത്തി പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധരോടും, പ്ളാൻ C പാസാക്കാൻ വന്നവരോടുമാണ്.
അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിനുവന്നവരെ പോലീസും ജനങ്ങളും നേരിട്ടിട്ടുണ്ട്.
കൂടുതലറിയാൻ അങ്ങ് ‘എടപ്പാൾ ഓട്ടം’ എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ അറിയാൻ കഴിയും.
അങ്ങ് മുമ്പു പറഞ്ഞ സോമാലിയയിലെ മൂന്ന് ഇടങ്ങളില് അങ്ങയുടെ പാർട്ടിക്ക് ആളില്ല. മറന്നു പോവരുത്!!’

https://www.facebook.com/swamisandeepanandagiri/posts/5617522171606237




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913