Sunday, May 9, 2021

Latest Posts

യുപിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു; വന്‍ പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഭരണഘടനാശിൽപ്പി ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. സംഭവത്തില്‍ വലിയ പ്രതിഷേധമുയരുകയാണ്. എത്രയും വേഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ്‌നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സര്‍വേശ് യാദവ് പറഞ്ഞു. അംബേദ്കര്‍ കമ്മിറ്റി പ്രസിഡന്റ് സുനില്‍ കുമാറിന്റെ പരാതിയില്‍ അജ്ഞാതരായ ആക്രമികള്‍ക്കെതിരെ ഭീം പുര പോലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു.

മാര്‍ച്ച് 7ന് മീററ്റിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മീററ്റിലെ മവാന പ്രദേശത്ത് സ്ഥാപിച്ച അംബേദ്കറുടെ പ്രതിമ തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജില്ലയിലെ സിക്കന്ദര്‍പുര്‍ മേഖലയിലും അംബേദ്കര്‍ പ്രതിമ നശിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ പെരിയാര്‍ രാമസ്വാമി നായ്ക്കരുടെയും ത്രിപുരയില്‍, ലെനിന്‍റെയും പ്രതിമകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. സംഭവത്തിന് പിന്നിലാരാണെന്ന് അന്വേഷിക്കുകയാണെന്ന് അലഹബാദ് പൊലീസ് സുപ്രണ്ട് ആകാശ് കുല്‍ഹരി പറഞ്ഞു. 




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.