Tue. Apr 23rd, 2024

പി എം കിസാന്‍ സമ്മാന്‍ നിധി വഴി ലഭിച്ച പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ കര്‍ഷകര്‍ക്ക് നോട്ടീസ്. ഓരോ ദിവസവും നിരവധി പേര്‍ക്ക് വയനാട് അടക്കമുള്ള ജില്ലകളില്‍ നോട്ടീസ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനകം 3000ത്തോളം പേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പലരും പണം തിരികെ നല്‍കുകയും ചെയ്തു. വയനാട് ജില്ലയില്‍ മാത്രം 3.22 ലക്ഷം തുക തിരികെ പിടിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം ഇനിയും മുക്തിനേടിയിട്ടില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുമ്പോള്‍ കേന്ദ്രം കാണിക്കുന്നത് വലിയ ദ്രോഹവും വഞ്ചനയുമാണെന്ന് കര്‍ഷകര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

ജനുവരിയില്‍ 110 കര്‍ഷകര്‍ 6.69 ലക്ഷം രൂപയും ഫെബ്രുവരിയില്‍ 140 പേര്‍ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചത്. മലപ്പുറത്ത് 250 കര്‍ഷകര്‍ പണം തിരിച്ചടച്ചു. പാലക്കാട് ജില്ലയിലെ ഓരോ കൃഷിഭവനിലും 15 മുതല്‍ 20 കര്‍ഷകര്‍ക്ക് വരെയാണ് നോട്ടീസ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി കൃഷിഭവനില്‍ മാത്രം 32 പേര്‍ക്് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പാറക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തില്‍ എട്ട് ലക്ഷത്തോളം രൂപയാണ് തിരിച്ചടക്കാനുള്ളത്. കോഴിക്കോട് ജില്ലയില്‍ 788 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

പി എം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടക്കണമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇറക്കിയ നോട്ടീസില്‍ പറയുന്നത്. വാങ്ങിയ ആനുകൂല്യം തിരികെ അടക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടക്കുന്നുണ്ടെന്നുമുഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913