Wednesday, May 19, 2021

Latest Posts

സ്വര്‍ണക്കടത്ത്: സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി; ഒരു കേസിൽ കൂടി ജാമ്യം അനുവദിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. ഒരു കേസില്‍ കൂടി ജാമ്യവും അനുവദിച്ചിട്ടുണ്ട്. കൊച്ചി എന്‍ ഐ എ കോടതിയുടെതാണ് നടപടി. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. സന്ദീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

നേരത്തേ, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിക്കുന്നുവെന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ സന്ദീപ് പരാതിപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ഇന്ന് അറിയിച്ചിട്ടുണ്ട്.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.