Monday, June 27, 2022

Latest Posts

കേരളത്തിലെ സ്ത്രീകളെ ചേലാകർമ്മം ചെയ്യിക്കാൻ ഒരുങ്ങി പുറപ്പെട്ട ഒരു മതയോളി

സ്ത്രീകളിലെ ചേലാകര്‍മ്മം വിലക്കണമെന്ന നിര്‍ണായകമായ സുപ്രിം കോടതി നിർദ്ദേശം നിലനിൽക്കെ കേരളത്തിലെ സ്ത്രീകളെക്കൊണ്ടും ചേലാകർമ്മം ചെയ്യിക്കാൻ ആഹ്വാനം ചെയ്ത് ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാത്ത ഒരു മതയോളി രംഗത്ത്. വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീ ശരീരത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല. മതപരമായ ആചാരങ്ങളുടെ പേരില്‍ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്നും 2018 ജൂലൈയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ചേലാ കര്‍മ്മത്തിന് അനുമതി വേണമെന്ന ബോറ സമുദായത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.

സ്ത്രീകളിലെ ചേലാകര്‍മ്മവും ബോറാ സമുദായത്തിലെ കുട്ടികളുടെ ചേലാകര്‍മ്മവും നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയും കോടതിയ്ക്ക് മുന്നിലുണ്ട്. സ്ത്രീകളിലെ ചേലാകര്‍മ്മം കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ചേലാ കര്‍മ്മങ്ങള്‍ അനുശാസിക്കുന്ന മതപരമായ നിയമങ്ങളെല്ലാം നിരോധിക്കണമെന്ന് അറ്റോര്‍ണി ജനറലും കോടതിയിൽ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ തെലങ്കാന, കേരളം സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചിരുന്നതാണ്.

കേരളത്തിലും വലിയ തോതില്‍ സ്ത്രീകളില്‍ സുന്നത്ത് നടക്കുന്നുവെന്ന് സന്നദ്ധ സംഘടനകള്‍ നത്തിയ പഠനത്തില്‍ പുറത്തു വന്നിരുന്നു. സഹിയോ എന്ന സന്നദ്ധ സംഘടന കോഴിക്കോട് ഉള്‍പ്പടെ ചേലാകര്‍മ്മം നടക്കുന്നതായി കണ്ടേത്തി. സ്ത്രീകളിലെ ചേലാകര്‍മ്മം ഈജിപ്തിലും മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും സൗദി അറേബ്യയിലും എല്ലാം പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ ദാവൂദി ബോറ എന്ന ഇസ്ലാമിക വിഭാഗത്തില്‍ ചേലാകര്‍മ്മം പ്രചാരത്തിലുണ്ട്. എന്നാല്‍ ഇത് അതിലും അപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 2017 ഫെബ്രു വരിയില്‍ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് രഹസ്യമായ അന്വേഷണം തുടങ്ങിയത്.പല ലോക രാഷ്ട്രങ്ങളും സ്ത്രീകളിലെ ചേലാകര്‍മ്മം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ ഉള്ള നിയമങ്ങള്‍ ഒന്നും നിലവിലില്ല.സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനപൂര്‍ണമായ നടപടിയായും മനുഷ്യാവകാശ ലംഘനം ആയും ആണ് ചേലാകര്‍മ്മം വിലയിരുത്തുന്നത്.

ഇപ്പോഴിതാ പുനരുത്ഥാന കേരളത്തിൽ നവാസ് മന്നാനി എന്ന ഇസ്ലാം മത പ്രഭാഷകൻ ഒരു കൂസലും ഇല്ലാതെ ആണ് സ്ത്രീ ചേലാകർമ്മപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. അവൻറെ ഡാഷിലെ കർമ്മ ശാസ്ത്ര ഗ്രൻഥങ്ങളിൽ സ്ത്രീചേലാകർമ്മം എങ്ങനെ നടത്തണമെന്ന് വിശദീകരിച്ചിട്ടുണ്ടത്രെ! സ്ത്രീ ചേലാകർമ്മ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആയ വീഡിയോകൾ ഇയാൾ സോഷ്യൽമീഡിയകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. അന്ധവിശ്വാസ പ്രചാരണം നടത്തി ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു സമൂഹത്തെ ആറാം നൂറ്റാണ്ടിലേക്ക് തിരികെക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ഇയാളെ പോലെ ഉള്ള മത മൗലികവാദികളെ തിരിച്ചറിയണം, എതിർക്കണം. ഇങ്ങനത്തെ ആശയങ്ങൾ ഒരിക്കലും നമ്മുടെ സമൂഹത്തിൽ വളരാൻ അനുവദിച്ചു കൂടാത്തതാണ്.

ഇത്തരം സ്വയം പ്രഖ്യാപിത മതപണ്ണിതർ പടച്ചുവിടുന്ന കർമ്മശാസ്ത്ര വീഡിയോകൾ കണ്ട് രാത്രി ഉറങ്ങിക്കിടന്ന സ്വന്തം കുഞ്ഞിനെ അമ്മ ഭർത്താവ് അറിയാതെ എടുത്ത് കക്കൂസിൽ കൊണ്ടുപോയി ദൈവത്തിന് ബലികൊടുത്ത പ്രബുദ്ധ കേരളത്തിലാണ് കർമ്മശാസ്ത്ര ഗ്രൻഥത്തിലെ അടുത്ത കലാപരിപാടിയുമായി നവാസ് മന്നാനി ഇറങ്ങിയിരിക്കുന്നത്

BEST SELLERS


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.