ദുബൈ ഉപ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ അദ്ദേഹത്തിന്റെ സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമാണ് മരണ വിവരം പുറത്തുവിട്ടത്.

അന്തരിച്ച ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ മകനായിരുന്നു. 1945 ഡിസംബര്‍ 25ന് ഷെയ്ഖ് ഹംദാന്‍ ജനിച്ചത്. അല്‍-അഹ്ലിയ സ്‌കൂളില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ കൂടുതല്‍ പഠനം പൂര്‍ത്തിയാക്കി. ഷെയ്ഖ് ഹംദാന്‍ 1971 ല്‍ യു എ ഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. മരിക്കുന്നതുവരെ അദ്ദേഹം ഈ പദവി വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചു.

ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് അലുമിനിയം (ദുബാല്‍), ദുബായ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡ് (ദുഗാസ്) തുടങ്ങിയവയുടെ അധ്യക്ഷ പദവിയും അലങ്കരിച്ചു. യു എ ഇയിലെ സമ്പദ്വ്യവസ്ഥയെയും തൊഴില്‍ കമ്പോളത്തെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913