Wednesday, May 19, 2021

Latest Posts

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; പെൻഷൻ 3500 ആക്കും 6 ഗ്യാസ് സിലണ്ടർ ഫ്രീ; ലൗ ജിഹാദ്- ശബരിമല ആചാര സംരക്ഷണ നിയമം

എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമമുണ്ടാക്കുമെന്നും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ആണ് എൻ ഡി എയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. കൂടാതെ ക്ഷേമ പെൻഷൻ 3500 രൂപയാക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്.

ബി പി എൽ കുടുംബങ്ങൾക്ക് വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്, കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലിനൽകും. കുടുംബത്തിന്റെ വരുമാനമാർഗമായ വ്യക്തികൾ അസുഖബാധിതരായാൽ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നൽകും. ഭൂരഹിതരായ പട്ടികജാതി പട്ടിക വർഗ കുടുംബങ്ങൾക്ക് ഭൂമി നൽകും എന്നിവയാണ് പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്ന മറ്റ് പ്രധാന വാഗ്ദ്ധാനങ്ങൾ.

വികസനം ലക്ഷ്യമിട്ടുള്ള ആശയങ്ങളാണ് എൻഡിഎ കേരളത്തിനായി മുന്നോട്ടുവയ്ക്കുന്നതെന്ന് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക പുറത്തിറക്കികൊണ്ട് പ്രകാശ് ജാവദേക്കർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി കേരളത്തിൽ നടപ്പിലാക്കുകയാണ് അഞ്ച് വർഷം ഭരണത്തിലിരുന്ന പിണറായി സർക്കാർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.