Wednesday, May 19, 2021

Latest Posts

മാർച്ച് 22: തിഹാർ ജയിലിലും കോൽക്കത്ത ജയിലിലും അഴിക്കുള്ളിലായിട്ടും അടിയറവ് പറയാത്ത പോരാളി, സി.കെ.ചന്ദ്രപ്പൻ ഓർമ്മ ദിനം

✍️  സി. ആർ. സുരേഷ്

വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും ആദർശവും മാന്യതയും  കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും നൈതികതയും വിപ്ലവ വീര്യവും സാഭിമാനം ഉയർത്തിപ്പിടിച്ചിരുന്ന ഒരു തലമുറയുടെ കാവൽഭടന്മാരിൽ ഒരാളായിരുന്നു സി.കെ.ചന്ദ്രപ്പൻ (1936 – 2012). സൗമ്യതയും അന്തസ്സുമുറ്റ പെരുമാറ്റവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

പുന്നപ്രവയലാർ സമര നായകനായിരുന്ന, വയലാർ സ്റ്റാലിൻ എന്ന് അറിയപ്പെട്ടിരുന്ന സി.കെ.കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ചേർത്തലയിലായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയക്കളരിയിലെത്തിയ അദ്ദേഹം 1956 ൽ എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എഐഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റായി. പിന്നീട് പാർട്ടിയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. വിദ്യാർഥി, യുവജന സമരങ്ങൾക്ക് നേതൃത്വം നല്‍കിയതിന്റെ പേരിൽ പലതവണ അറസ്റ്റിലായ അദ്ദേഹം തിഹാർ ജയിലിലും കോൽക്കത്ത റെസിഡൻസി ജയിലിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
1971 തലശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി പാർലമെന്റിലെത്തിയത്. പിന്നീട് തലശേരി കണ്ണൂർ മണ്ഡലമായപ്പോൾ 1977 -ൽ ഇവിടെ നിന്നും വിജയിച്ചു. 2001-ൽ തൃശൂരിൽ നിന്നും ലോക്‌സഭയിലെത്തി. 1987 ൽ ചേർത്തലയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയെങ്കിലും വയലാർ രവിയോട് പരാജയപ്പെട്ടു. എന്നാല്‍ 1991 – ൽ ചേര്‍ത്തലയില്‍ നിന്നു വയലാർ രവിയെ തന്നെ തോല്‍പിച്ച് ആദ്യമായി നിയമസഭയിൽ എത്തി. 1996 ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.
മികച്ച പാർലമെന്റേറിയനായിരുന്ന അദ്ദേഹം മികച്ച നിയമസഭാ സമാജികനും പാർലമെന്റംഗത്തിനുമുള്ള പുരസ്‌കാരങ്ങൾക്കും അർഹനായി. ആദ്യമായി പാർലമെന്റിലേത്തിയപ്പോൾ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഇന്ദിരാ ഗാന്ധിയുടെ പ്രശംസ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. കെറ്റിഡിസി, കേരഫെഡ് എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു.

കിസാൻസഭാ ദേശീയ പ്രസിഡന്റായി പ്രവർത്തിക്കുമ്പോളാണ് വെളിയം ഭാർഗവന്റെ പിൻഗാമിയായി സിപിഐ സംസ്ഥാന സെക്രട്ടറിയായി.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.