Wed. Apr 17th, 2024

വോട്ടെടുപ്പിന് മുന്നോടിയായി ചാനലുകൾ നടത്തുന്ന അഭിപ്രായ സർവേകളിലെല്ലാം എൽഡിഎഫ് വിജയിക്കുന്നതിനാൽ സർവേകൾ നിരോധിക്കണമെന്ന വിചിത്രവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാനൽ സർവേകൾ തടയണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറം മീണയ്ക്ക് അദ്ദേഹം പരാതി നല്‍കി.

തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സര്‍വേകളുമാണ് വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് ചെന്നിത്തലയുടെ ആരോപണം..വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദുസ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സര്‍വേകള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകള്‍ ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും. ഇത് വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സര്‍വേകളും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണെന്നും അവ തടയണമെന്നും ചെന്നിത്തല പരാതി കത്തിൽ പറയുന്നു.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913