Thursday, June 17, 2021

Latest Posts

എന്‍ഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവം; ബി.ജെ.പിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹെെക്കോടതി നാളത്തേക്ക് മാറ്റി. നാളെ നിലപാട് അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ഇന്ന് അവധി ദിനമായിരുന്നെങ്കിലും ങ്കിലും ബി ജെ പി ഹരജി പരിഗണിക്കാന്‍ ഹൈക്കോടതി ഉച്ചക്ക് അടിയന്തര സിറ്റിംഗ് നടത്തുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കെ രാംകുമാറും എസ് ശ്രീകുമാറും ബി ജെ പിക്ക് വേണ്ടി ഹാജരായി. പത്രിക സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വിവിധ നീതിയാണ് ഉള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നു. 

ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കും. തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെയും ദേവികുളത്ത് എന്‍ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ആര്‍ ധനലക്ഷ്മിയുടെയും ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ഇവിടങ്ങളില്‍ ഡമ്മി സ്ഥാനാര്‍ഥികളും ഇല്ലാതായതോടെ, ബി ജെ പിക്ക് സ്ഥാനാര്‍ഥികളില്ലാത്ത സ്ഥിതിയായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചിട്ടുണ്ട്.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.