Friday, July 30, 2021

Latest Posts

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിരോധിക്കപ്പെട്ട മൃഗബലി; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

പുനരുത്ഥാന കേരളത്തിൽ നിരോധിക്കപ്പെട്ട ആചാരങ്ങളെല്ലാം പുനഃസ്ഥാപിക്കാൻ കച്ചകെട്ടിയിറങ്ങിയ അന്ധവിശ്വാസിഭ്രാന്തന്മാർ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ കോഴിക്കല്ലിൽ കോഴിയെ വെട്ടി.തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു. പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംസംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞദിവസവും കോഴിയെ വെട്ടിയതിനെ തുടർന്ന് കഴിക്കല്ലിന് സമീപം പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാര്‍ച്ച് 27ന് ആയിരക്കണക്കിന് കോഴികളെ വെട്ടി ആചാരം പുന:സ്ഥാപിക്കുമെന്ന് ചില വിശ്വാസി ഭ്രാന്തന്മാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിശ്വ വാമാചാര ധര്‍മ്മരക്ഷാ സംഘമെന്നപേരിലുള്ള ചില വിവരദോഷികളാണ് പ്രാകൃതാചാരം പുനസ്ഥാപിക്കുമെന്നു വെല്ലുവിളി നടത്തിയിരിക്കുന്നത്.

1968 ലെ ജന്തുപക്ഷി ബലി നിരോധന നിയമപ്രകാരം 1977 ല്‍ കൊടുങ്ങല്ലൂരില്‍ കോഴിബലി തടഞ്ഞതാണ്. ഇത് ലംഘിച്ച് മൃഗബലി നടത്തുമെന്ന് പോസ്റ്ററടിച്ചാണ് വിശ്വാസികളെ അറിയിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ക്ഷേത്രനടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. നിലവില്‍ മീനഭരണിക്ക് പത്തു ദിവസം മുന്‍പ് കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ് നടക്കാറുണ്ട്. ജന്തുഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണിത്. പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നുണ്ട്.

കൊവിഡ് 19 പ്രതിരോധ നടപടിക്കിടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കോഴി വെട്ടി ആചാരം നടത്തുന്നത് തടയണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കൂടാതെ മൃഗബലി ആചാരം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നിയമവിരുദ്ധ നീക്കമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖലാ കമ്മറ്റി നല്‍കിയ പരാതിയില്‍ പറയുന്നു. മൃഗബലി നിരോധന നിയമം ലംഘിക്കുവാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂര്‍ മേഖലാ കമ്മറ്റി മുഖ്യമന്ത്രി, തൃശൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍, കൊടുങ്ങല്ലൂര്‍ ദേവസ്വം മാനേജര്‍, കൊടുങ്ങല്ലൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ നിരോധനം മറികടന്നുകണ്ട് വ്യാഴാഴ്ച ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കോഴിക്കല്ലിൽ വീണ്ടും കോഴിയെ വെട്ടി. തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു. വടക്കേ നടയിലായിരുന്നു സംഭവം. കോഴിയെ വെട്ടാൻ എത്തിയ 9 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കയ്പമഗംലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ റോയ് ഏബ്രഹാമിനാണു വെട്ടേറ്റത്.അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതുപോലെ ചില അന്ധവിശ്വാസി ഭ്രാന്തന്മാർ എത്തി കോഴിയെ വെട്ടിയതിനെ തുടർന്നു കോഴിക്കല്ലിനു സമീപം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

കല്ലി‍ൽ പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംഘം കോഴിയെ വെട്ടുകയായിരുന്നു.തടയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐക്കുനേരെ കത്തിവീശിയത്. സംഭവത്തിനു ശേഷം ക്ഷേത്രത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് ബലംപ്രയോഗിച്ചു പിടിക്കുകയായിരുന്നു. ഏലംകുളം കുന്നക്കാവ് പടുവൻ തൊടി ബിജു (36), വളാഞ്ചേരി കതിരക്കുന്ന് പറമ്പിൽ ഗിരീഷ് (36), പെരിങ്ങോട്ടുകുലം കുറുന്തല ശ്രീജേഷ് (26), വടകര വാക്കയിൽ ചള്ളിയിൽ ഷരുൺദാസ് (28), തിരൂരങ്ങാടി കണ്ണാടി തടത്തിൽ സുഭാഷ് (37), ചെങ്ങന്നൂർ വലിയവീട്ടിൽ സുധീഷ് (35), പഴമള്ളൂർ കുറുന്തല അനിൽ കുമാർ (40), മണക്കടവ് ബദാലി രൂപേഷ് (34), പെരിങ്ങോട്ടുകുലം കുറുന്തല രഞ്ജിത്ത് (31) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതി റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച കോഴിക്കല്ലിനു മീതെ കോഴിയെ വെട്ടിയ കേസിൽ‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴുത്താണി ചങ്ങംമ്പള്ളി കളരിക്കൽ പരമ്പര ശ്രീദേവ് (28),മൂക്കന്നൂർ അഴകം, കണ്ടേശ്വരത്ത് കളരിക്കൽ ഹരികൃഷ്ണൻ (28),കിഴുത്താണി പാറയിൽ വീട്ടിൽ വിഷ്ണു. (22),കിഴുത്താണി ചങ്ങരംകുളത്ത് അനന്തകൃഷ്ണൻ (18) എന്നിവരെ ആണ് ഇൻസ്പെകടർ സോണി മത്തായിയും സംഘവും അറസ്റ്റ് ചെയ്തത്.

സെക്യൂരിറ്റി ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും കോഴിയെ വെട്ടാനുള്ള ആയുധവുമായി നിൽക്കുന്നവരെ തടയാനായില്ല. ദേവസ്വം മാനേജർ എം.ആർ. മിനി യുടെ പാരാതിയെ തുടർന്നാണു പൊലീസ് കേസെടുത്തത്. എസ്ഐ മുഹമ്മദ് റഫീക്ക്, എഎസ്ഐ സി.ആർ. പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നാമജപഘോഷയാത്രയുടെ കൊടുങ്ങല്ലൂർ വേർഷൻ Aചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.