ഹൂത്തി ആക്രമണം: സൗദി അറേബ്യക്ക് ജിസിസി കൗൺസിലിന്റെ പിന്തുണ

ഇറാൻ പിന്തുണയോടെ ഹൂത്തികൾ സൗദി അറേബ്യയിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണത്തെ ജിസിസി കൗൺസിൽ അപലപിച്ചു.സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളെയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പിന്തുണക്കുന്നതായി കൗൺസിൽ സെക്രട്ടറി ജനറൽ നയീഫ് അൽ ഹജ്‌റഫ് പറഞ്ഞു. മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ലത്തിഫ് അൽ സയാനിയാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ മുഴുവൻ ഗൾഫ് രാജ്യങ്ങളും പിന്തുണക്കുകയായിരുന്നു.

യെമനിലെ മഗ്രിബിൽ ഹൂത്തികൾ സിവിലിയന്മാരെ മനുഷ്യ കവചങ്ങളായി ഉപയോഗിച്ച് നടത്തുന്ന ആക്രമങ്ങളെയും യമൻ തലസ്ഥാനമായ സൻആയിൽ നിരവധി ആഫ്രിക്കൻ കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന തടങ്കൽ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നിരവധിപേർ മരിക്കാനിടയായ സംഭവത്തെയും കൗൺസിൽ ശക്തമായി അപലപിച്ചു.

“അൽ-ഉല” ഉച്ചകോടിയിലെ തീരുമാനങ്ങൾ ജിസിസി രാജ്യങ്ങളുടെ ഐക്യത്തിന് ആവശ്യമാണെന്നും, ജിസിസി രാജ്യങ്ങളും ആഗോള വ്യാപാരകേന്ദ്രങ്ങളും തമ്മിലുള്ള തന്ത്രപരമായ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നതായും സെക്രട്ടറി ജനറൽ പറഞ്ഞു.ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913