Thu. Apr 25th, 2024

‘അമരക്കാരനു തലതെറ്റുമ്പോള്‍, അണിയക്കാരുടെ തണ്ടുകള്‍ തെറ്റും’ എന്നു കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെയാണ് കോണ്‍ഗ്രസുകാരുടെ സ്ഥിതി. നേതാവ് നേരിട്ടിറങ്ങി അണികളുടെ സാമാന്യബുദ്ധിയ്ക്കു വില പറഞ്ഞാലെങ്ങനെയിരിക്കും? എന്ന് ധനമന്ത്രി തോമസ് ഐസക്ക്. എന്തോ അബദ്ധത്തില്‍ ഉദുമയിലെ ഒരു കോണ്‍ഗ്രസ് അനുഭാവിയുടെ പേര് വോട്ടര്‍പട്ടികയില്‍ ആവര്‍ത്തിച്ചു വന്നു. വിവരമറിഞ്ഞയുടന്‍ സിപിഎമ്മുകാര്‍ കള്ളവോട്ടു ചേര്‍ക്കുന്നേ എന്ന നിലവിളിയുമായി അദ്ദേഹം രംഗത്തിറങ്ങി. ചുരുങ്ങിയപക്ഷം വോട്ടര്‍ പട്ടികയിലുള്ളത് ഏതു പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നെങ്കിലും അന്വേഷിക്കേണ്ടേ? ബിജെപി നേതാവ് ബാലശങ്കറിന്റെ അസംബന്ധ പരാമര്‍ശത്തില്‍ കയറിപ്പിടിച്ചതും അതുപോലെയാണ്.
സംസ്ഥാനത്ത് ബിജെപി സിപിഎം കൂട്ടുകെട്ട് നിലനില്‍ക്കുന്നു എന്നൊക്കെ ആക്ഷേപിച്ചാല്‍ സാമാന്യബുദ്ധിയുള്ള കോണ്‍ഗ്രസുകാര്‍ പോലും പുച്ഛിച്ചു തള്ളും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഊഴം വെച്ച് ബിജെപിയിലേയ്ക്ക് നേതാക്കളൊഴുകുന്നത് കോണ്‍ഗ്രസില്‍ നിന്ന്. അതു കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ജനങ്ങളുടെ മുമ്പിലാണ് ഈ കോമഡി എന്ന് തോമസ് ഐസക്ക് പരിഹസിക്കുന്നു.

അല്ലെങ്കില്‍ത്തന്നെ ഉന്നയിക്കുന്ന ആരോപണം നാലാള്‍ വിശ്വസിക്കണമെന്ന നിര്‍ബന്ധമൊന്നും നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന് പരസ്യമായി പറയുന്നത് കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ്. ജയിച്ചാല്‍ നേതാക്കള്‍ ബിജെപിയാകും, തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയാകും. ഇങ്ങനെയൊരു പ്രതിസന്ധിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. അതു മറച്ചു വെയ്ക്കാന്‍ സിപിഎം ബിജെപി കൂട്ടുകെട്ട് എന്നൊക്കെ ഉച്ചത്തില്‍ ആരോപിച്ചു നോക്കുകയാണ് എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
.ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

‘അമരക്കാരനു തലതെറ്റുമ്പോള്‍, അണിയക്കാരുടെ തണ്ടുകള്‍ തെറ്റും’ എന്നു കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെയാണ് കോണ്‍ഗ്രസുകാരുടെ സ്ഥിതി. നേതാവ് നേരിട്ടിറങ്ങി അണികളുടെ സാമാന്യബുദ്ധിയ്ക്കു വില പറഞ്ഞാലെങ്ങനെയിരിക്കും? സ്വന്തം അണികളെ അങ്ങനെയൊരു കുടുക്കിലാക്കിയിരിക്കുകയാണ് നമ്മുടെ പ്രതിപക്ഷ നേതാവ്. ഇന്ന് അദ്ദേഹം ചെയ്തതു നോക്കൂ.
എന്തോ അബദ്ധത്തില്‍ ഉദുമയിലെ ഒരു കോണ്‍ഗ്രസ് അനുഭാവിയുടെ പേര് വോട്ടര്‍പട്ടികയില്‍ ആവര്‍ത്തിച്ചു വന്നു. വിവരമറിഞ്ഞയുടന്‍ സിപിഎമ്മുകാര്‍ കള്ളവോട്ടു ചേര്‍ക്കുന്നേ എന്ന നിലവിളിയുമായി അദ്ദേഹം രംഗത്തിറങ്ങി. ചുരുങ്ങിയപക്ഷം വോട്ടര്‍ പട്ടികയിലുള്ളത് ഏതു പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നെങ്കിലും അന്വേഷിക്കേണ്ടേ?

ബിജെപി നേതാവ് ബാലശങ്കറിന്റെ അസംബന്ധ പരാമര്‍ശത്തില്‍ കയറിപ്പിടിച്ചതും അതുപോലെയാണ്.

സംസ്ഥാനത്ത് ബിജെപി സിപിഎം കൂട്ടുകെട്ട് നിലനില്‍ക്കുന്നു എന്നൊക്കെ ആക്ഷേപിച്ചാല്‍ സാമാന്യബുദ്ധിയുള്ള കോണ്‍ഗ്രസുകാര്‍ പോലും പുച്ഛിച്ചു തള്ളും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഊഴം വെച്ച് ബിജെപിയിലേയ്ക്ക് നേതാക്കളൊഴുകുന്നത് കോണ്‍ഗ്രസില്‍ നിന്ന്. അതു കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ജനങ്ങളുടെ മുമ്പിലാണ് ഈ കോമഡി. അല്ലെങ്കില്‍ത്തന്നെ ഉന്നയിക്കുന്ന ആരോപണം നാലാള്‍ വിശ്വസിക്കണമെന്ന നിര്‍ബന്ധമൊന്നും നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന് പരസ്യമായി പറയുന്നത് കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ്. ജയിച്ചാല്‍ നേതാക്കള്‍ ബിജെപിയാകും, തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയാകും. ഇങ്ങനെയൊരു പ്രതിസന്ധിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. അതു മറച്ചു വെയ്ക്കാന്‍ സിപിഎം ബിജെപി കൂട്ടുകെട്ട് എന്നൊക്കെ ഉച്ചത്തില്‍ ആരോപിച്ചു നോക്കുകയാണ്.

ചെങ്ങന്നൂരും ആറന്മുളയും ജയിക്കാന്‍ വേണ്ടി കോന്നിയില്‍ സുരേന്ദ്രനെ ജയിപ്പിക്കും എന്നാണല്ലോ ബാലശങ്കറിന്റെ അസംബന്ധം. പ്രതിപക്ഷ നേതാവേ, ഈ മൂന്നും സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നിടത്തും ഈ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തന്നെ വിജയിക്കുകയും ചെയ്യും. ഒരു സീറ്റിലും ഞങ്ങള്‍ക്ക് ജയിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് ഉമ്മന്‍ചാണ്ടി പോലും സമ്മതിക്കും. ബിജെപിയുടെ സഹായത്തോടെ ഞങ്ങള്‍ക്ക് ജയിക്കുകയും വേണ്ട.

ഞങ്ങളെ തോല്‍പ്പിക്കാന്‍ ഒരിക്കല്‍ കോലീബി സഖ്യം പരീക്ഷിച്ചവരാണ് നമ്മുടെ പ്രതിപക്ഷ നേതാവും സംഘവും. കോണ്‍ഗ്രസും ലീഗും ബിജെപിയും ഒത്തു പിടിച്ചാല്‍ ബേപ്പൂരില്‍ സ.ടി കെ ഹംസയെ തോല്‍പ്പിക്കാനും വടകരയില്‍ കെ പി ഉണ്ണികൃഷ്ണനും തോറ്റുപോകുമെന്ന് മനപ്പായസമുണ്ട കാലം അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു. ബിജെപിയും കോണ്‍ഗ്രസും ലീഗും ഒരുമിച്ചു നിന്നിട്ട് ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുമിച്ചു നിന്നാലും വെവ്വേറെ നിന്നാലും നിങ്ങളെ ജനം തള്ളും. കേരളം അതു തെളിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വിജയിച്ച എത്ര സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഭരിക്കുന്നുണ്ട് എന്ന് പ്രതിപക്ഷനേതാവ് അന്വേഷിച്ചു നോക്കുക. നിങ്ങളുടെ എംഎല്‍എമാരെ വിലയ്‌ക്കെടുത്താണ് അവരതു സാധിച്ചത്. പുതുച്ചേരിയിലെ കഥയൊന്നും അധികം വിസ്തരിക്കേണ്ടതില്ലല്ലോ. ജയിച്ചു വരുന്ന തങ്ങളുടെ ഒരു എംഎല്‍എ പോലും ബിജെപിയില്‍ ചേരില്ല എന്ന് കേരളത്തിന് ഉറപ്പു കൊടുക്കാന്‍ രമേശ് ചെന്നിത്തലയ്ക്കു കഴിയുമോ?

https://www.facebook.com/thomasisaaq/posts/4462240050458768



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913