Friday, May 7, 2021

Latest Posts

കാസർഗോഡ് ഭാര്യയുമായി വഴക്കിട്ട് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കാ​സ​ർ​കോ​ട് ​ചെ​റു​വ​ത്തൂ​രി​ന​ടു​ത്തെ​ ​മ​ടി​വ​യ​ലി​ൽ​ ​പി​താ​വ് ​ര​ണ്ട് ​മ​ക്ക​ളെ​ ​കൊ​ന്ന് ​ജീ​വ​നൊ​ടു​ക്കി.​ ​ചെ​റു​വ​ത്തൂ​ർ​ ​ഗ​വൺമെന്റ് ​വെ​ൽ​ഫെ​യ​ർ​ ​യു.​പി.​ ​സ്‌കൂ​ളി​ന് ​സ​മീ​പം​ ​രൂ​കേ​ഷ് ​(40​)​ ​ആ​ണ് ​നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​വീ​ട്ടി​ൽ​ ​മ​ക്ക​ളാ​യ​ ​ശി​വ​ന​ന്ദ്​ ​(6​),​ ​വൈ​ദേ​ഹി​ ​(10​)​ ​എ​ന്നി​വ​രെ​ ​കൊ​ലപ്പെടുത്തിയ ശേഷം തൂ​ങ്ങി​മ​രി​ച്ച​ത്.​ ​

രൂ​കേ​ഷ് ​വീ​ടി​ന്റെ​ ​തെ​ക്ക് ​ഭാ​ഗ​ത്ത് ​ടെ​റ​സി​ന് ​ചേ​ർ​ന്നാ​ണ് ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ലു​ള്ള​ത്.​ ​മ​ക്ക​ൾ​ ​ര​ണ്ടു​പേ​രെ​യും​ ​വീ​ട്ടി​ൽ​ ​തൂ​ങ്ങി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​മ​ക​ളു​ടെ​ ​മു​ഖ​ത്ത് ​അ​ടി​കൊ​ണ്ട​ ​പാടുമുണ്ടായിരുന്നു. ഭാ​ര്യ​ ​ ​സ​വി​ത​യു​മാ​യു​ള്ള​ ​സ്വ​ര​ച്ചേ​ർ​ച്ച​ ​ഇ​ല്ലാ​യ്‌മ​യാ​ണ് ​രൂകേഷിന്റെ കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.​ ​

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മടിക്കുന്നില്‍ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് സ്വദേശിനി സവിതയാണ് രൂപേഷിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ അകന്നു കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ച​ന്തേ​ര​ ​പൊ​ലീ​സ് ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​ത്തി​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​പ​രി​യാ​ര​ത്തെ​ ​ക​ണ്ണൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ ലേ​ക്ക് ​മാ​റ്റി.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.