Thursday, June 17, 2021

Latest Posts

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു. സ്വകാര്യ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറിയായ പി കെ സിന്‍ഹ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മോദിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയുടെ രാജി ധാരാളം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സിന്‍ഹക്ക് ലാവണമൊരുക്കാനാണ് 2019ല്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിച്ചത് തന്നെ.

പ്രധാനമന്ത്രിയുടെ കാലാവധി വരെ മുഖ്യ ഉപദേഷ്ടാവിന് കാലാവധിയുണ്ടാകുമെന്നാണ് നിയമന ഉത്തരവിലുണ്ടായിരുന്നത്. നാല് വര്‍ഷം കാബിനറ്റ് സെക്രട്ടറിയായ സിന്‍ഹക്ക് മൂന്ന് തവണ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. ഏറ്റവും കാലം കാബിനറ്റ് സെക്രട്ടറിയാണെന്ന റെക്കോര്‍ഡും അദ്ദേഹത്തിനുണ്ടായിരുന്നു.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.