Sunday, May 9, 2021

Latest Posts

മഹിള കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ ലതിക സുഭാഷിന് സീറ്റിന് അര്‍ഹതയുണ്ട്: ബിന്ദു കൃഷ്ണ

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷിന് ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ്‌നല്‍കേണ്ടിയിരുന്നെന്ന് കൊല്ലത്തെ സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ. മഹിള കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ അവര്‍ക്ക് സീറ്റു നല്‍കേണ്ടത് കീഴ്‌വഴക്കമാണ്. ഇക്കാര്യത്തില്‍ സീറ്റ് നിര്‍ണയത്തില്‍ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദുകൃഷ്ണ ഒരു ചാനലിനോടായി പ്രതികരിച്ചു.

യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും പരിഗണന ലഭിക്കുന്നത് പോലെ മഹിളാ കോൺഗ്രസിന് ലഭിക്കണമായിരുന്നു. കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ്. ഇന്നലെ വ്യക്തമാക്കിയിരുന്നു. ഞാൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കൾ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാൻ തല മുണ്ഡനം ചെയ്തത്.എന്നായിരുന്നു ലതിക സുഭാഷിൻറെ പ്രതികരണം .



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.