Fri. Mar 29th, 2024

ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് രാജിവെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് ആറിയില്ല. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്നും ലതിക പറഞ്ഞു. പി സി സി പ്രസിഡന്റ് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നല്‍കിയില്ലെന്ന് ലതിക സുഭാഷ് പറഞ്ഞു.

സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാനാകാത്തതിനെത്തുടര്‍ന്ന് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് പിറകെ തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം അറിയിച്ചത്. പതിനാറാമത്തെ വയസ് മുതല്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചു. എന്നാല്‍ എപ്പോഴും സ്ഥാനാർത്ഥി പട്ടിക വരുമ്പോള്‍ താന്‍ തഴയപ്പെടുമെന്നും അവര്‍ പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകള്‍ എങ്കിലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുക്കുന്ന വനിതകളുണ്ട്. പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913