Thu. Mar 28th, 2024

സൗദി അറേബ്യയിൽ ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി സ്വകാര്യ തൊഴിൽ നിയമങ്ങളിൽ മാനവ വികസന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തൊഴിൽ പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വന്നു. തൊഴിൽ കരാർ അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം എളുപ്പമാവും. തൊഴിൽ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങളിലെ പ്രധാന സവിശേഷത.

നിലവിൽ തൊഴിൽ ഉടമയുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴില്‍മാറ്റം സാധ്യമാവൂ. പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് കഴിയും. ഇതിന് പുറമെ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരമുണ്ട്.

നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് തൊഴില്‍ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 70 ലക്ഷത്തോളം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും പുതിയ നിയമം. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്തeരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയിട്ടുള്ളത്.

വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആട്ടിടയന്‍മാര്‍ എന്നിവര്‍ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ ബാധകമാവില്ലെന്നും ഇവർക്കായി പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913