Thu. Apr 25th, 2024

കേരളത്തിലെ മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് സി പി ഐയുടെ മുതിർന്ന നേതാവ് ആനി രാജ. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയപ്പെട്ടുവെന്നാണ് ആനി രാജയുടെ വിമർശനം.നേതാക്കൾ ലതിക സുഭാഷിനെ അപഹസിക്കുകയാണെന്നും ആനിരാജ കുറ്റപ്പെടുത്തി.

സ്ത്രീകളോട് പ്രതികാരബുദ്ധിയോടെയാണ് മുന്നണികൾ പെരുമാറിയതെന്നും ആനി രാജ പറഞ്ഞു. കേരളത്തിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളുടെയും കൂട്ടത്തോൽവിയാണ് സ്ഥാനാർത്ഥി പട്ടികയിലൂടെ കേരളത്തിലെ സ്ത്രീകൾക്ക് അനുഭവപ്പെട്ടത്.

ലതിക സുഭാഷിന് പ്രതിഷേധിക്കാൻ പോലും അവകാശമില്ലെന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചതെന്നും ആനി രാജ പറഞ്ഞു. സ്ത്രീകൾ എന്ത് രീതിയിൽ പ്രതിഷേധിക്കണമെന്ന് പുരുഷന്മാർ നിശ്ചയിക്കുമെന്ന തരത്തിലുളള രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന സ്ത്രീ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913